Saturday, February 20, 2010

വീണ്ടും ഒരു കറുത്ത ദിനം കൂടി

ഇന്ത്യന്‍ ജനതയെ ഞെട്ടിച്ചുകൊണ്ട്‌ വീണ്ടും ഒരു സ്ഫോടനം കൂടി. പൂണെയിലെ കോരെഗാവ്‌ പാര്‍ക്കിലെ പ്രശസ്തമായ ജര്‍മ്മന്‍ ബേക്കറിയിലാണ്‌ ഇക്കുറി കളി നടന്നത്‌.

"ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ..." പതിവ്‌ പോലെ കാക്കികള്‍ പാഞ്ഞത്‌ മുജാഹിദീന്റെയും സിമിയുടെയും പിന്നാലെ. എന്നാല്‍ സ്ഫോടനക്കേസിലെ ഏക ദൃക്‍സാക്ഷിയായ നേപ്പാള്‍കാരന്‍ പരശ്‌ സൂചിപ്പിച്ച 'സ്വാമി'യെ ഇതുവരെ ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രേ.

സംഝോധ എക്സ്‌പ്രസ്‌ സ്ഫോടനത്തിലും മാലെഗാവ്‌ സ്ഫോടനത്തിലും തെളിഞ്ഞുകണ്ട ഹൈന്ദവ തീവ്രവാദ സംഘടനകളുടെ പങ്ക്‌ ഇവിടെയും ഉണ്ടെന്ന വാദം കാക്കികള്‍ ഗൗനിക്കുന്നതേയില്ല.

അല്ലെങ്കില്‍ത്തന്നെ പച്ചകളുടെയും കാവികളുടെയും പിന്നിലെ യഥാര്‍ത്ഥ ശക്തി ഒന്നായിരിക്കുമ്പോള്‍ അവരെ വേര്‍തിരിച്ച്‌ കാണേണ്ടതില്ലല്ലോ. FBIയുടെയും മൊസ്സാദിന്റെയും അവരെ നിയന്ത്രിക്കുന്ന ആയുധ കച്ചവടക്കാരുടെയും പങ്ക്‌ സംശയിച്ചാല്‍ പിന്നെ ഹേമന്ത്‌ കര്‍ക്കരെയുടെ അനുഭവമായിരിക്കുമല്ലോ ഉണ്ടാകുക.

ഓരോ സ്ഫോടനത്തിനു ശേഷവും വന്‍ ആയുധക്കച്ചവടമാണ്‌ നടക്കുന്നതെന്ന് എന്നാണ്‌ നമ്മള്‍ മനസ്സിലാക്കുക...?

ഓരോ സ്ഫോടനത്തിലും ഇരകളാകുന്ന നിരപരാധികളെക്കുറിച്ച്‌, അവരുടെ കുടുംബങ്ങളെക്കുറിച്ച്‌ എത്ര പേര്‍ക്ക്‌ ചിന്ത ഉണ്ടാകും...?

അതൊക്കെ ചിന്തിക്കാന്‍ നമുക്കെവിടെയാണ്‌ സമയം...? ആ സമയം കൊണ്ട്‌ അടുത്ത്‌ നില്‍ക്കുന്ന സഹോദരനെ വര്‍ഗ്ഗീയതയുടെ പേരില്‍ ഇല്ലാതാക്കുന്നതല്ലേ എളുപ്പം...

8 comments:

  1. ഓരോ സ്ഫോടനത്തിനു ശേഷവും വന്‍ ആയുധക്കച്ചവടമാണ്‌ നടക്കുന്നതെന്ന് എന്നാണ്‌ നമ്മള്‍ മനസ്സിലാക്കുക...?

    ReplyDelete
  2. നീലത്താമരയുടെ വരവ് പ്രതീക്ഷിച്ചിരുന്നു :)
    സ്വാഗതം

    ReplyDelete
  3. ക്ഷമിക്കണം, സ്വാഗതം ചെയ്തപ്പോള്‍ മറ്റെല്ലാം മറന്ന് പോയി.പോസ്റ്റില്‍ പറഞ്ഞത് സത്യമാ ട്ടോ.നന്നായി

    ReplyDelete
  4. ബൂലോകത്തേക്ക് സ്വാഗതം..
    എഴുത്ത് നന്നായി.. ആശംസകള്‍ ..!!

    ReplyDelete
  5. എന്റെ ആദ്യത്തെ പോസ്റ്റില്‍ വന്ന് അഭിപ്രായങ്ങള്‍ പറഞ്ഞ അരുണ്‍ കായംകുളത്തിനും സുമേഷിനും നന്ദി.

    വീണ്ടും സന്ദര്‍ശിക്കുമല്ലോ.

    ReplyDelete
  6. ഓരോ സ്ഫോടനത്തിലും ഇരകളാകുന്ന നിരപരാധികളെക്കുറിച്ച്‌, അവരുടെ കുടുംബങ്ങളെക്കുറിച്ച്‌ എത്ര പേര്‍ക്ക്‌ ചിന്ത ഉണ്ടാകും...?

    വളരെ പ്രസക്തമായ ചോദ്യം... പക്ഷെ ആര് ഉത്തരം നല്‍കും?

    നീലത്താമരയ്ക്ക് ആശംസകള്‍...

    ReplyDelete
  7. ഓരോ സ്ഫോടനത്തിലും ഇരകളാകുന്ന നിരപരാധികളെക്കുറിച്ച്‌, അവരുടെ കുടുംബങ്ങളെക്കുറിച്ച്‌ എത്ര പേര്‍ക്ക്‌ ചിന്ത ഉണ്ടാകും...?

    അത്‌ ആരും ഗൗനിക്കാറില്ല.

    ഭീമൻമാരിൽ പച്ചയും കാവിയും കാണും, കാവിയുള്ളത്‌കൊണ്ട്‌ പച്ചയില്ലാതാകുന്നില്ല, തിരിച്ചും.

    ReplyDelete
  8. നീലത്താമര പറഞ്ഞത് ശരിയാണ്.......
    എവിടെ പൊട്ടിയാലും ഇന്ത്യന്‍ മുജാഹിദീന്‍, സിമി.......തടിയന്ടവിടെ നസീറിനെ അറസ്റ്റ് ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത വായിച്ചപ്പോള്‍ തോന്നി ഇനി ഇന്ത്യയില്‍ ഒരിക്കലും ബോംബ്‌ പൊട്ടില്ല എന്ന്...കഷ്ടം......ഇനി എന്നാണാവോ ഇവര്‍ പഠിക്കുക.....തീവ്രവാദത്തിനു മതമില്ല......
    നല്ല ശക്തമായ ലേഖനം...ഇനിയും എഴുതുക......

    ReplyDelete

നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു?