Tuesday, January 11, 2011

മൊബൈല്‍ ഫോണ്‍

കൂട്ടുകാര്‍ അവരുടെ പുതിയ മോഡല്‍ മൊബൈല്‍ ഫോണിനെക്കുറിച്ച്‌ വാചാലരായപ്പോള്‍ അവന്‍ തന്റെ പഴയ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ ആരും കാണാതെ പോക്കറ്റിനുള്ളില്‍ തിരുകി.

ക്ലാസ്സില്‍ ഇരിക്കുമ്പോഴും അവന്റെ മനസ്സില്‍ പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ ആയിരുന്നു.

കഷ്ടിച്ച്‌ ജീവിച്ചുപോകാന്‍ മാത്രം സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ അംഗമായ അവന്‌ തന്റെ ആഗ്രഹം സാധിക്കാന്‍ കൈവന്ന അവസരം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല.

ഇരുളിന്റെ മറവില്‍ ഇരയുടെ മേല്‍ ചാടി വീഴുമ്പോഴും അവന്റെ മനസ്സില്‍ പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുന്ന നിമിഷങ്ങളായിരുന്നു.

"ആള്‌ മാറിയെടാ...." കൂട്ടാളികളിലൊരുവന്‍ പെട്ടെന്ന് പിന്തിരിഞ്ഞ്‌ ഓടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.

അടിയേറ്റ്‌ മൃതപ്രായനായ ആ മനുഷ്യന്റെ മുഖം അപ്പോഴാണ്‌ അവന്‍ ശ്രദ്ധിച്ചത്‌.

അത്‌ അവന്റെ പ്രീയപ്പെട്ട അച്ഛനായിരുന്നു.

44 comments:

  1. ഒരു average ടീനേയ്ജരുടെ മോഹം ചുരുങ്ങിയ വാക്കുകളില്‍ ഭംഗിയായി പറഞ്ഞിരിക്കുന്നു...
    ആശംസകളോടെ ജോ

    ReplyDelete
  2. നന്നായിട്ടുണ്ട് ഈ മിനികഥ.
    ആശംസകള്‍

    ReplyDelete
  3. neelathamara!! vruthiyulla cherukuripp! ithu vareyum varaan kazinjilla..ekilum ippol ethi

    ReplyDelete
  4. പുതുമകള്‍ അവകാശപ്പെടാനില്ല, പറഞ്ഞു പഴകിയ വിഷയത്തില്‍ തന്റേതായ ശൈലി കൊണ്ടുവരാന്‍ ശ്രമിച്ചതുമില്ല.... എങ്കിലും ഒരു ആനുകാലിക വിഷയത്തെ അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍

    ReplyDelete
  5. വളരെ നല്ല കഥ,
    കൂടെ മിനിയുടെ ഒരു കഥ അയക്കുന്നു.
    ഇവിടെ വന്ന്
    വായിക്കാം

    ReplyDelete
  6. അതെ അത്യാവശ്യങ്ങള്‍ക്കല്ല മനുഷ്യര്‍ ഇപ്പോള്‍ കഷ്ടപ്പെടുന്നത് ആവശ്യങ്ങള്‍ക്കും ആടംബരത്തിനുമാണ്.. ഇന്നത്തെ തലമുറയിലെ ടീനേജ് പ്രായക്കാര്‍ മോഹങ്ങള്‍ നിറവേറാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കും കാരണം അവര്‍ കണ്ട് വളരുന്നത് അതാണ്..

    മിനിക്കഥ നന്നായി .. കുറച്ചേ ഉള്ളൂ എങ്കിലും ചിന്തിക്കാന്‍ കുറെ ഉണ്ട്...

    ReplyDelete
  7. ഇതില്‍ മാതാപിതാക്കളാണ് ഒരു പരിതി വരെ കുറ്റക്കാര്‍..
    മിനിക്കഥ നന്നായി..

    ReplyDelete
  8. എഴുത്ത് ഇനിയും നന്നാക്കൂ. മടി പിടിച്ച്ചിരിക്കാതെ എഴുതിക്കൊണ്ടിരിക്കൂ. മിനിക്കഥ കുളമായില്ല. ആശംസകള്‍.

    ReplyDelete
  9. അല്ലെങ്കിലും ഇന്ന് അച്ഛനും അമ്മയും ഒന്നിനും ഒരു പ്രശ്നമല്ല.

    ReplyDelete
  10. ആശയങ്ങള്‍ക്ക് പുതുമ ഉണ്ടോ എന്ന് എഴുത്തുകാര്‍ക്ക്
    തീരുമാനിക്കാം.തങ്ങള്‍ക് തോന്നുന്ന ആശയം തന്റെതായ രീതിയില്‍ പ്രതിപാദിക്കുക മാത്രം ആണ് അവരുടെ പ്രഥമ കര്‍ത്തവ്യം. അത്തരത്തില്‍ ഈ കഥ വിജയം ആണ്..

    സാഹചര്യങ്ങളും കൂട്ടുകെട്ടും വഴി പിഴപ്പിക്കുന്ന യുവ തലമുറയുടെ ഒരു confused അവസ്ഥ കൂടി ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു. ആശംസകള്‍..

    ReplyDelete
  11. വായിച്ചട്ട് ഒന്നും തോന്നിയില്ല.

    ReplyDelete
  12. നന്നായിട്ടുണ്ട് കേട്ടോ ...പിന്നെ പഴമ പുതുമ എന്നതൊക്കെ വലിയ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും അല്ലെ ....എന്നെ പോലെയുള്ളവര്‍ക്ക് ഇതു പുതിയത് തന്നെ .......

    ReplyDelete
  13. ഇത് പോലുള്ള ആഗ്രഹങ്ങളാണ് കൌമാരക്കാരെ ക്വട്ടേഷന്‍ സംഘങ്ങളില്‍ ചേര്‍ക്കുന്നതും,അവരുടെ ഭാവി കളയുന്നതും..നന്നായി പറഞ്ഞിരിക്കുന്നു,അഭിനന്ദനങ്ങള്‍

    ReplyDelete
  14. മിനിക്കഥ നന്നായി.ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് അത്യാവശ്യം[അവര്‍ക്ക്] വേണ്ട സാധനം കിട്ടാന്‍ കൊല്ലാനും മടിക്കില്ല!പിന്നെ കണ്ണൂരാന്‍ പറഞ്ഞതില്‍ അക്ഷരപ്പിശകാണോ?...” മടി പിടിച്ച്ചിരിക്കാതെ എഴുതിക്കൊണ്ടിരിക്കൂ. ..“ (വെറുതെ ഒന്നു തോണ്ടി നോക്കിയതാ..!!)

    ReplyDelete
  15. മറ്റുള്ളവരോടൊപ്പം എത്തണമെന്നമഭിലാഷത്തില്‍ നിന്നാണ് എല്ലാറ്റിന്‍റേയും
    തുടക്കം. കൊച്ചു കൊച്ചു മോഹങ്ങള്‍ സാധിക്കാനാണ് തെറ്റിലേക്ക് വഴുതി വീഴുന്നത്. പിന്നെ നിലകിട്ടാക്കയത്തിലേക്ക് മുങ്ങി പോവും. നന്നായി കഥ പറഞ്ഞു.

    ReplyDelete
  16. ഇതൊക്കെ തന്നെ ഇപ്പോഴത്തെ കുട്ടികളുടെ സ്വപ്‌നങ്ങള്‍. കമ്പ്യൂട്ടര്‍ , മൊബൈല്‍, ബൈക്ക് ഇതിനൊക്കെ വേണ്ടി അവര്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ കേട്ടാല്‍ അമ്പരന്നു പോകും. കഥ നന്നായി.

    ReplyDelete
  17. ഈ മൊബൈല്‍ ഫോണ്‍ ആള്‍ ചില്ലറക്കാരന്‍ അല്ലാലോ, ഇതും കൂടി വായിക്കൂ മിസ്ട് കോ(മോ)ള്‍

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. എന്ത് ചെയ്തും നാടോടുമ്പോള്‍ നടുവേ ഓടാനുള്ള വ്യഗ്രതയില്‍ യുവ തലമുറ മയക്കു മരുന്ന് / മണല്‍ മാഫിയ അടക്കം എല്ലാത്തിലും എത്തിപ്പെടുന്നു. ചിലര്‍ കൊട്ടേഷന്‍ ടീമിലും. അപ്പോള്‍ ഇതല്ല ഇതിലപ്പുറം സംഭവിക്കാം. മിനിക്കഥ നന്നായി.

    ReplyDelete
  20. മിനിക്കഥ തന്നെ.

    ReplyDelete
  21. ചർവിത ചർവണം..
    എല്ലാവരും തൊലിപ്പുറമേ കാണുന്നുള്ളു
    ഉള്ളിലോട്ടു പോയാൽ മനസിലാകും.
    “പഴി മുഴുവൻ ചെണ്ടക്ക് കാശ് മാരാർക്കും”

    ReplyDelete
  22. മോന്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു അല്ലേ... (വിനുവേട്ടാ, സൂക്ഷിച്ചോ..)

    മിനിക്കുറിപ്പുകള്‍ കൊള്ളാമല്ലോ... ഇതൊരു ശീലമാക്കാനുള്ള പരിപാടിയാണോ? എങ്കില്‍ വളരെ നല്ലത്...

    ആശംസകളോടെ..

    ReplyDelete
  23. എന്തിനും ഏതിനും കാരണം മോഹമത്രേ

    ReplyDelete
  24. ആശയത്തിനു പുതുമയില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ എക്കാലവും ആവര്‍ത്തിയ്ക്കുന്നതു കൊണ്ട് കഥ കൊള്ളാം.

    ReplyDelete
  25. ചിന്ന ചിന്ന ആശകൾ
    വഴിതെറ്റിക്കും ആശകൾ
    ആശയം കൊള്ളാം കേട്ടോ

    ReplyDelete
  26. കുഴപ്പമില്ലാത്ത ഒരു മിനികഥ വായിച്ചു

    ReplyDelete
  27. ആര്‍ത്തിമൂത്താല്‍ പിന്നെന്തു വരും വരായ്കകള്‍ ..

    ReplyDelete
  28. ഈ മിനികഥ നന്നായിട്ടുണ്ട്
    ആശംസകള്‍ ....

    ReplyDelete
  29. കുഞ്ഞുകുട്ടികളെ വഴി തെറ്റിക്കാതിരിക്കാന്‍ സ്കൂളിലും കോളേജിലും അന്തരമില്ലാതെ പഠിക്കാന്‍ ഇതൊക്കെ ഒഴിവാക്കുക തന്നെ വഴി. നാടോടുമ്പോള്‍ കൂടെ ഓടാം. പക്ഷെ നാടിനെയും പുറകിലാക്കാന്‍ ശ്രമിക്കുമ്പോഴോ?

    ReplyDelete
  30. എന്‍റെ മൂകിന്റെ നീളമേയുള്ളൂ ഈ കഥയ്ക്ക്‌.
    എന്തായാലും പരിശ്രമം വിജയിച്ചു കേട്ടോ.
    ഞാനും എഴുതാന്‍ പോവാ...ഒരു കുഞ്ഞിക്കഥ!
    അഭിനന്ദനങ്ങള്‍ ചേച്ചി

    ReplyDelete
  31. കാലിക പ്രസക്തിയുള്ള വിഷയം.നന്നായി

    ReplyDelete
  32. അരി അടുപ്പിലിട്ടു അതു വേവുന്നതിനിടയില്‍ നല്ലൊരു കറി തയ്യാറാക്കുന്ന തഴക്കം വന്നൊരു വീട്ടമ്മയുടെ ലാഘവത്തോടെ, വേഗതയോടെ സമകാലിക വിഷയങ്ങള്‍ കയ്യിലെടുത്ത്‌ കുറച്ചു വാക്കുകളില്‍ ഒതുക്കിയൊരുക്കിവിളമ്പി വായനക്കാരുടെമനസ്സു നിറയ്ക്കുന്ന നീലാത്താമരയ്ക്ക്‌ അഭിനന്ദനങ്ങള്‍.....

    ReplyDelete
  33. എന്റെ നീലത്താമരേ ഈ പിള്ളേരെക്കൊണ്ട് ഒരു രക്ഷേമില്ല കെട്ടോ.എത്ര പരിശോധിച്ചാലും ഇവരുടെ മൊബൈൽ തപ്പിയെടുക്കാൻ ആവില്ല.താഴെ കടയിലൊക്കെ വെച്ചിട്ടാ സ്കൂളിൽ വരിക.ഞങ്ങൾ അധ്യാപകരുടെ കണ്ണ് വെട്ടിച്ച് തക്കം കിട്ടുമ്പോൾ സ്കൂളിൽ കൊണ്ടു വരും.അമ്മയുടെ മാല കൊടുത്തിട്ട് മൊബൈൽ സമ്പാദിച്ചവരുണ്ട്.

    ReplyDelete
  34. ആദ്യമേ തന്നെ വായിച്ചിരുന്നെങ്കിലും അന്ന് കമന്റ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
    എല്ലാ നാശങ്ങളുടെയും തുടക്കം, അതിമോഹത്തില്‍ നിന്നു തന്നെ എന്ന്‌ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു ഈ മിനിക്കഥ !

    ReplyDelete
  35. ഇത്തിരിമതി, ഇതില്‍ത്തന്നെ ഒത്തിരിയുണ്ട് വായിയ്ക്കാന്‍...

    ReplyDelete
  36. കൊട്ടേഷന്‍ ആണല്ലേ ... പാവം മാതാപിതാക്കള്‍

    ReplyDelete
  37. കാലത്തിന്റെ പുതിയ മുഖം,
    കുറച്ചു വാക്കുകളിൽ ഒരുപാടു അറിയുവാനുണ്ട് ഈ പോസ്റ്റിലൂടെ,
    നന്ദായിട്ടുണ്ട്..

    ReplyDelete

നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു?