ലോക റെക്കോഡിലേക്ക് ഗൃഹപ്രവേശം
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ 1987 ല്‍ പണിത ആദ്യ വീട് മുതല്‍ 2010 ല്‍ അബുദാബി രാജാവിന്റെ മണ്‍കൊട്ടാരം വരെ 35,000 വ്യക്തിഗത വീടുകള്‍. ഭവന പദ്ധതിയിലും പുനരധിവാസരംഗത്തുമായി ഏഷ്യയൊട്ടാകെ ലക്ഷക്കണക്കിന് പാര്‍പ്പിടങ്ങള്‍ - ഹാബിറ്റാറ്റ് ജി.ശങ്കര്‍ എന്ന വാസ്തുശില്‍പ്പി വലതുകാല്‍ വച്ച് ലോക റെക്കോഡിലേക്ക്...
കലാകൗമുദിയില്‍ (ലക്കം ജനുവരി-9) ശങ്കര്‍ജിയെക്കുറിച്ച് വന്ന ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. ലോക റെക്കോഡിലേക്ക് കുതിക്കുന്ന അദ്ദേഹത്തിന് ആശംസകള്‍ നേരുന്നതിനോടൊപ്പം ഇത് ഞങ്ങള്‍ക്കും അഭിമാനത്തിന്റെ നിമിഷങ്ങള്‍... കാരണം, ശങ്കര്‍ജിയുടെ ഗ്രൂപ്പ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വീടുകളില്‍ ഒന്ന് ഞങ്ങളുടേതാണെന്ന അഭിമാനം...
ഒരു സന്തോഷവാര്‍ത്ത കൂടി... ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ശങ്കര്‍ജിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചിരിക്കുന്നുവെന്ന വാര്‍ത്ത ടി.വിയില്‍ കാണുന്നത്.
സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ഒരു പാര്‍പ്പിടം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സാധിക്കുമെന്ന് സ്വപ്രയത്നത്തിലൂടെ നമുക്ക് കാണിച്ചുതന്ന മഹാശില്‍പ്പിയാണ് ശങ്കര്‍ജി. വിനുവേട്ടന്‍ പറയാറുള്ളതു പോലെ, ശങ്കര്‍ജിയുടെ അഭിമുഖങ്ങള്‍ കാണുന്നത് തന്നെ ഒരു 'പോസിറ്റിവ് എനര്‍ജി' നമ്മളില്‍ നിറയ്ക്കും. നമ്മുടെ ഉള്ളിലുള്ള ധാര്‍ഷ്ട്യവും അഹങ്കാരവുമെല്ലാം ഉരുക്കി ലളിത ജീവിതത്തിന്റെ മഹത്വത്തിലേക്ക് നമ്മെ നയിക്കും, അദ്ദേഹത്തിന്റെ ഓരോ വാക്കും. നേരില്‍ കാണാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഞങ്ങള്‍ക്ക് ഒരു കുടുംബാംഗത്തെ പോലെയാണ്.
ഈ ശൈലിയിലുള്ള വീടാണ് ഞങ്ങളുടെ ആഗ്രഹമെന്ന് അറിഞ്ഞപ്പോഴേ ബന്ധുക്കളും സുഹൃത്തുക്കളും നെറ്റി ചുളിച്ചു. ഉറപ്പ്, ഭംഗി, കാലാവസ്ഥ ഇതൊക്കെ പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു.
ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത വീട് പോലും ഇപ്പോഴും കേടുപാടുകള്‍ ഒന്നുമില്ലാതെ നില്‍ക്കുന്നു എന്നത് തന്നെയാണ് ഈ വീടുകളുടെ ഉറപ്പിനുള്ള സാക്ഷ്യം. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഭംഗിയെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കാന്‍ കഴിയില്ല. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നാണ് മറ്റൊരു വാദം. നിരന്തരം വെള്ളമൊഴുകാന്‍ ഇടയാകുമ്പോള്‍ മാത്രമാണ് തേയ്ക്കാത്ത ഇഷ്ടികളില്‍ പായല്‍ പിടിക്കുന്നത്. ഇത്തരം അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ തേച്ച ചുമരുകളിലും പായല്‍ പിടിക്കും. മേല്‍ക്കൂര നീട്ടി വാര്‍ത്താണ് തേയ്ക്കാത്ത ചുമരുകളെ സംരക്ഷിക്കുന്നത്.
എല്ലാത്തിനും ഉപരി സാധാരണക്കാരന്റെ ബജറ്റില്‍ വീട് പണിയാം എന്നതാണ് ദിനം തോറും വില കയറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും വലിയ കാര്യം. ശങ്കര്‍ജിയുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ "രണ്ട് സെന്റും അഞ്ച് ലക്ഷം രൂപയും ഉണ്ടെങ്കില്‍ ഒരു സാധാരണ കുടുംബത്തിന് സൗകര്യമുള്ള വീട് വയ്ക്കാം..."
തീര്‍ച്ചയായിട്ടും ആര്‍ഭാടത്തിന് പിറകേ പോകുമ്പോഴാണ് വീടുപണി പലപ്പോഴും ബാലികേറാ മലയായി മാറുന്നത്. പിന്നെ ലോണെടുത്തും പാതി വഴിക്ക് പണി നിര്‍ത്തിയുമൊക്കെ വീട് ഒരു ദു:സ്വപ്നമായി മാറുന്നു. ഒരു അഭിമുഖത്തില്‍ ശങ്കര്‍ജി പറഞ്ഞതുപോലെ "എത്ര രൂപ ചെലവഴിക്കേണ്ടി വന്നാലും ചെലവ് കുറഞ്ഞ വീടേ നിര്‍മ്മിക്കൂ..." എന്ന് പറയുന്നവര്‍ പക്ഷേ ഈ വീടുകളുടെ സവിശേഷതകള്‍ മറക്കുന്നു. ചൂട് കൂടിവരുന്ന ഇപ്പോഴത്തെ കാലാവസ്ഥയില്‍ കുളിര്‍മ്മയുള്ള വീടിനകം ഒരു സ്വപ്നമാകും. എന്നാല്‍, ഈ വീടുകളുടെ പ്രത്യേകതയും അതുതന്നെയാണ്... നല്ല കുളിര്‍മ്മയുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്ന വീടുകള്‍.
ഒറ്റ നിലയുള്ള ഒരു കുഞ്ഞുവീടായിരുന്നു സ്വപ്നമെങ്കിലും കോള്‍ പാടത്തിന്റെ ദൃശ്യം, തണുത്ത കാറ്റ്, മഴയുടെ സംഗീതം, തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ തല്‍സമയ വീക്ഷണം തുടങ്ങിയ വിനുവേട്ടന്റെ സ്വപ്നങ്ങള്‍ക്കിടയില്‍ പെട്ട് എന്റെ ഒറ്റനില വീടെന്ന സ്വപ്നം കാറ്റില്‍ പറന്നു. അങ്ങനെ ഒറ്റനില ഇരുനിലയായി. അവസാനശ്രമമെന്ന നിലയില്‍ "വയസ്സുകാലത്ത് പടികള്‍ കയറിയിറങ്ങി തളരുമെന്ന" എന്റെ ഭീഷണി, "നമുക്ക് അതിന് വയസ്സാകുന്നില്ലല്ലോ..." എന്ന കുസൃതി മറുപടിയില്‍ അലിഞ്ഞുപോയി. (വിശ്വാസം രക്ഷിക്കട്ടെ).
ഏതായാലും വീടിന്റെ പണി പുരോഗമിച്ചതോടെ, സംശയത്തോടെ നിന്നവര്‍ ഇപ്പോള്‍ "കൊള്ളാം", "തരക്കേടില്ല", "നന്നായിട്ടുണ്ട്" എന്നൊക്കെ പറയാന്‍ തുടങ്ങിയിട്ടുണ്ട്.
അങ്ങനെ ഞങ്ങളുടെ സ്വപ്നം പൂര്‍ത്തിയാകുകയാണ്, ഒരു പൂ വിരിയുന്ന സൗന്ദര്യത്തോടെ... വീടിനു ചുറ്റും മരങ്ങള്‍ നടുന്നതും മുറ്റത്തെ കൂവളച്ചില്ലയില്‍ പക്ഷികള്‍ വിരുന്നിനെത്തുന്നതും മകന്‍ സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു. എനിക്കുമുണ്ടൊരു കുഞ്ഞുസ്വപ്നം... വെണ്ടക്കയും പാവലും വഴുതങ്ങയും ഒക്കെ വിളയുന്ന ഒരു കുഞ്ഞ് അടുക്കളത്തോട്ടം. പാടത്ത് നിന്നുള്ള കാറ്റും ആസ്വദിച്ച് ബ്ലോഗ് എഴുതിക്കൂട്ടുന്ന സ്വപ്നത്തിലാണ് വിനുവേട്ടന്‍.
പറയാന്‍ മറന്നു. വീടിന്റെ പണി പുരോഗമിക്കുന്നതിനോടൊപ്പം ഞങ്ങള്‍ക്ക് നല്ല രണ്ട് സുഹൃത്തുക്കളെയും ലഭിച്ചു. ആര്‍ക്കിടെക്റ്റ് സജീവും അദ്ദേഹത്തിന്റെ പത്നി ശ്രീജയും. (നിലാമഴ).
ശങ്കര്‍ജിക്കും ഹാബിറ്റാറ്റ് ഗ്രൂപ്പിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ശങ്കര്‍ജി യുടെ തിരുവനത പുറത്തുള്ള ഹാബിടാറ്റ് ആസ്ഥാനത്ത് നാലഞ്ചു വര്ഷം മുന്‍പ് ഞാന്‍ പോയിട്ടുണ്ട് ...കേരളീയ വാസ്തു ശില്പകലയ്ക്ക് ഉത്കൃഷ്ട മാതൃകകള്‍ സൃഷ്ടിച്ച ആദ്ദേഹത്തെ മികച്ച ഒരു ആര്‍ക്കിറ്റെക്റ്റ് എന്ന നിലയില്‍ ഉപരി മഹത്തായ സവിസ്ജെഷതകള്‍ ഉള്ള ഒരു മനുഷ്യന്‍ ..മനുഷ്യ സ്നേഹി ,,ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിത്വം എന്നീ നിലകളില്‍ കാണാനാണ് എനിക്കിഷ്ടം ...ഈ പോസ്റ്റ് അര്‍ത്ഥവത്തായി നീലത്താമര :)
ReplyDeleteശങ്കര്‍ജിക്ക് ആശംസകൾ
ReplyDeleteവീട് വെക്കാന്‍ ഞാനും ആ വഴി ഒന്ന് ആലോചിച്ചു..പക്ഷെ
ReplyDeleteഎല്ലാവരും പിന്തിരിപ്പിച്ചു.ഞങ്ങള് വീണ്ടും ഒരു കോണ്‍ക്രീറ്റ്
കുടിലില്‍ തന്നെ ഉറച്ചു...
ശങ്കര്‍ജിയിയെപ്പറ്റി കൂടുതല്‍ അറിയില്ലായിരുന്നു..നന്ദി നീലത്താമര
ഈ വഴി പോയി ആ മനോഹര തീരവും കണ്ടു...എഴുത്ത് തുടരട്ടെ
വിനുവേട്ടനോട് വഴക്ക് അടിക്കണ്ട.ബ്ലോഗ് എഴുതാന്‍ ബ്ലോഗേഴ്സ് ഒരു ലിഫ്റ്റ് സംഭാവന ചെയ്യാം അപ്പോഴേക്കും.ആശംസകള്‍...
ഹാബിറ്റാറ്റ് ജി.ശങ്കര്‍ എന്ന വാസ്തുശില്‍പ്പിക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteപോസ്റ്റിനു നന്ദി നീലത്താമര.
ശങ്കർജിയെ ബൂലോഗത്ത് പരിയപ്പെടൂത്തിയത് അഭിനന്ദനീയം തന്നെ ...ഇദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ശ്രീമതി സാറാജോസഫിന്റെ മരുമകൻ എഞ്ചിനീയർ ശ്രീനി എന്റെ ഗെഡിയാണ്,മൂപ്പരും സ്വന്തമായി ഇത്തരം വീടുകൾ ഇപ്പോൾ ഇമ്മണി പണിത് വരുന്നുണ്ട്.
ReplyDeleteഒരു കാര്യം കൂടെ ചേർക്കാമായിരുന്നു ....ശങ്കർജിയുടെ ഒരു ഫോട്ടൊവും,ഒപ്പം എല്ലാവരേയും കൊതിപ്പിക്കുന്ന; നിങ്ങളൂടെ ആ വീടിന്റെ പടവും...കേട്ടൊ
ഇനി എഴുതുമ്പോൾ ഫോട്ടോ കൂടി വെക്കണം.
ReplyDeleteവളരെ നന്നായിരിക്കുന്നു.
ആളുകൾ താമസിക്കാത്ത വീട്ടുകാരെ കാത്തിരിക്കുന്ന വീടുകൾ
ഇവിടെ
വായിക്കാം
ശങ്കര്‍ജിക്കും ചേച്ചിക്കും ചേട്ടനും ആശംസകള്‍.
ReplyDeleteനല്ല കുറിപ്പ്. പഠനാര്‍ഹം!
(ശങ്കര്‍ജിയോടു വല്ലപ്പോഴും കണ്ണൂരാന്‍റെ 'കല്ലിവല്ലി' വായിക്കാന്‍ പറയൂ. അദ്ദേഹത്തിനു കൂടുതല്‍ ഉന്മേഷം കിട്ടും. ഹഹഹാ..)
ഹ ഹ ഹ.ഉവ്വുവ്വ്.
Deleteഅദ്ദേഹത്തെ പറ്റി മനസ്സിലാക്കാന്‍ സാധിച്ചു. നല്ല ഒരു വ്യക്തിപരിചയം.
ReplyDeleteശങ്കര്‍ജിയെ പരിചയപ്പെടുത്തിയതില്‍ സന്തോഷം....
ReplyDeleteസ്വപ്നങ്ങള്‍ എത്രയും വേഗം സഫലീകരിക്കട്ടെ.
ശങ്കര്‍ജിക്ക് ആശംസകൾ
ReplyDeleteശങ്കര്‍ജിയെ പരിചയപ്പെടുത്തിയ താമരേടത്തിക്ക് നന്ദി.. (ഒരു ഫോട്ടോ കൂടെ ആവാമായിരുന്നു എന്ന പൊതുജനാഭിപ്രായത്തില്‍ ഞാനും ചേരുന്നു).. ഒപ്പം അച്ഛന്റെയും അമ്മയുടെയും മകന്റെയും സ്വപ്നങ്ങള്‍ നിറവേറട്ടെയെന്നും ആശംസിക്കുന്നു.. "നമുക്ക് അതിന് വയസ്സാകുന്നില്ലല്ലോ..." എന്ന കുസൃതി മറുപടിയില്‍ അലിഞ്ഞുപോയി. (വിശ്വാസം രക്ഷിക്കട്ടെ). - ആരുടെ വിശ്വാസം ആരെ രക്ഷിക്കട്ടെ എന്നാണ് ഉദ്ദേശിച്ചത്? (ഞാന്‍ ഓടി..)
ReplyDeleteഒരു കാര്യം കൂടെ... ഇത്തവണ നാട്ടില്‍ പോയപ്പോള്‍, 2-3 വര്‍ഷമായി പണിതുടരുന്ന ഒരു വീട് കണ്ടു.. ഒരു കൂട്ടുകാരന്‍ പണികഴിപ്പിക്കുന്നത്.. ലക്ഷങ്ങള്‍ പൊടിച്ചുകഴിഞ്ഞു, ഇനിയും വേണ്ടിവരും ഒരുപാട് ലക്ഷങ്ങള്‍... എന്നെങ്കിലും പണി കഴിയുമ്പോള്‍ ഒരു വീടിന്റെ കെട്ടും മട്ടും ആ ‘കോണ്‍ക്രീറ്റ് കെട്ടിടത്തിന്’ വന്നുചേര്‍ന്നാല്‍ മതിയായിരുന്നു..
ലേഖനം നന്നായി.
ReplyDeleteസ്വപ്നങ്ങളെല്ലാം സഫലമാകട്ടെ!
ഒരു സ്വപ്ന ഭവനം.
ReplyDeleteഎനിക്കുമുണ്ട് അങ്ങനെയൊന്ന്..
‘കൂട്’ എന്ന് ഞാൻ ഇപ്പോളേ പേരിട്ടിരിക്കുന്ന ഒരു കുഞ്ഞു വീട്. എന്റെ മുറിക്ക് ‘പൊത്ത്’ എന്നും.
ചുറ്റിലും കുറെ പച്ചപ്പും പൂക്കളും കിളികളും ഒക്കെയുള്ള ഒരു കിളിക്കൂട്.
ശങ്കര്‍ജിക്കും,,നീളത്താമാരക്കും അഭിനന്ദനങ്ങള്‍.
ReplyDeleteവീടുകൂടലിനു ക്ഷനിക്കണേ...
പക്ഷികള്‍ വന്നിരിക്കുന്ന കൂവളവും കൊച്ചു പച്ചക്കറിത്തോട്ടവും
ReplyDeleteകുളിര്‍മ്മയും ഉള്ള വീട് വൈകാതെ യാഥാര്‍ത്ഥ്യമാവട്ടെ.
നല്ല ലേഖനം........
ReplyDeleteശങ്കർജിയെ പരിചയപ്പെടുത്തിയതിനു ഹൃദയം നിറഞ്ഞ നന്ദി..
ReplyDeleteഅഭിനന്ദനങ്ങള്‍!!
മനോരമ പേപ്പറില്‍ ഈയിടെ എല്ലാ ആഴ്ചയിലും അദ്ദേഹത്തിന്റെ കുറിപ്പുകളുണ്ടായിരുന്നു.അങ്ങനെയാണ് കൂടുതലറിയുന്നതും,ഹാബിറ്റാറ്റിനെ പറ്റി കേള്‍ക്കുന്നതുമൊക്കെ. അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിനു ലഭിച്ചതില്‍ സന്തോഷം..
ReplyDeleteസ്വപ്നങ്ങളെല്ലാം നടക്കട്ടെ.പിന്നെ പണി പൂര്‍ത്തിയാകുമ്പോള്‍ സ്വപ്നക്കൂടിന്റെ ചിത്രമിടണേ.:)
നല്ല വീടുണ്ടാകട്ടെ......
ReplyDeleteആശംസകള്‍ ....
ReplyDeleteരമേശ് : അതേ, ശങ്കര്‍ജിയുടെ ലാളിത്യമാണ് ഏറ്റവും വലിയ സവിശേഷത. സന്ദര്‍ശനത്തിന് നന്ദി.
ReplyDeleteജുവൈരിയ : സന്ദര്‍ശനത്തിന് നന്ദി.
എന്റെ ലോകം : ഞങ്ങളെയും കോണ്‍ക്രീറ്റ് കുടിലില്‍ കുടിയിരുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ലിഫ്റ്റിന്റെയൊന്നും ആവശ്യം വരില്ല എന്ന് പറയാന്‍ വിനുവേട്ടന്‍ പറഞ്ഞു.
മാണിക്യം : സന്ദര്‍ശനത്തിന് നന്ദി.
ബിലാത്തിപ്പട്ടണം : ശങ്കര്‍ജിയുടെ ഫോട്ടൊ ചേര്‍ത്തിരിക്കുന്നു.
മിനി ടീച്ചര്‍ : വീടിന്റെ പണി കഴിഞ്ഞിട്ട് ചേര്‍ക്കാം.
കണ്ണൂരാന്‍ : നന്ദി...
മനോരാജ് : നന്ദി...
ലീല എം ചന്ദ്രന്‍ : നന്ദി...
ജിഷാദ് : നന്ദി...
ജിമ്മി : വയസ്സാകില്ല എന്ന വിനുവേട്ടന്റെ വിശ്വാസം ഞങ്ങളെ രണ്ടുപേരെയും രക്ഷിക്കട്ടെ... ഓടണ്ട ... അവിടെ മുഴുവന്‍ വെള്ളമല്ലേ?
ReplyDeleteശ്രീ : നന്ദി.
പാച്ചു : ചുറ്റിലും പച്ചപ്പും പൂക്കലൂം കിളികളും ഒക്കെയുള്ള ആ കൂട്ടിലേക്ക് ഞങ്ങളും വിരുന്നിനെത്താം.
പ്രവാസിനി : തീര്‍ച്ചയായും വിളിക്കാം.
കേരളദാസനുണ്ണി : നന്ദി...
പ്രയാണ്‍ : നന്ദി...
ജോയ് : സന്ദര്‍ശനത്തിന് നന്ദി.
റെയര്‍ റോസ് : തീര്‍ച്ചയായും.
എച്‌മു കുട്ടി : നന്ദി...
ലക്ഷ്മി : നന്ദി...
ഗൃഹപ്രവേശത്തിനു വിളിക്കാൻ മറക്കല്ലേ!
ReplyDeleteNIFE YIL പഠിച്ചാല്‍ എല്ലാം നടക്കും.അടുകളതോട്ടവും പൂരവും എല്ലാം സഫലീകരിക്കട്ടെ
ReplyDeleteഇവിടെ പാലക്കാടില്‍ പ്രൊജക്റ്റ് ഉണ്ടോ?
ReplyDeleteനമുക്കും ഒരു വീടൊരുക്കണം. :) ആര്‍ഭാടത്തോടെ വീട് വെക്കുന്നതിനോട് യോജിപ്പില്ല.
അല്ല യോജിപ്പാണെങ്കിലും പൈസ ഇല്ല. ;)
ശങ്കര്‍ജിക്ക് നമസ്കാരം. നീലത്താമാരക്ക് നന്ദി.
രസകരമായ ലേഗനം.... നന്നായിട്ടുണ്ട് ..
ReplyDeleteഎഴുത്തുകാരിചേച്ചി... അതു പിന്നെ പറയാനുണ്ടോ ചേച്ചി...
ReplyDeleteസുലേഖ... ഇനി NIFE യില്‍ പഠിച്ചാലും മതിയോ?
സുകന്യ ... പാലക്കാടും ഹാബിറ്റാറ്റിന്റെ റെസ്‌പോണ്ടിംഗ് സെന്റര്‍ ഉണ്ട്. അഡ്രസ്സ് താഴെക്കൊടുക്കുന്നു.
Mr. Suresh
Habitat Technology Group
C/o. Haridas
Vipin Nivas
Near Star Theatre
Agali Post
Palakkad
അല്ലെങ്കില്‍ ഹാബിറ്റാറ്റിന്റെ സൈറ്റില്‍ പോയാലും മതി.
ചിതല്‍മനുഷ്യന്‍ ... നന്ദി...
ReplyDeleteസ്വപ്‌നഭവനം പൂര്‍ത്തിയാകുമ്പോള്‍ ഒരു പടം ഇടണേ...
ReplyDeleteമൂന്നുപേരുടെയും സ്വപ്‌നങ്ങള്‍ സഫലമാകട്ടെ!
ചേച്ചി...ഹാബിറ്റാറ്റ് പാലക്കാട് ഇന്‍
ReplyDeleteചാര്‍ജ് ശ്രീജിത്ത് ജെ പ്രസാദ് ആണ്.
സുരേഷ് മരിച്ചുപോയി.
ശ്രീജിത്തിന്റെ നമ്പര്‍ നോട്ട് ചെയ്യു.
9847396968 .
OK
നാടിന്റെ പൈതൃകമാണു്
ReplyDeleteനീലത്താമര. ശങ്കറിന്റെ
വാസ്തുകലയും ആ പൈതൃക
ത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണു്.
വളരെ ഉപയോഗപ്രദമായ ഒരു പോസ്റ്റ്. ഞാനും ഒരു വീടുണ്ടാക്കുവാന്‍ ആലോചിക്കുന്നു, പക്ഷെ കോണ്‍ക്രീറ്റ് കൂട് വേണ്ടാന്നാണ് തീരുമാനം. ഒരു വഴി തെളിഞ്ഞുകിട്ടി. നന്ദി
ReplyDeletewell
ReplyDeleteപറഞ്ഞു വരുമ്പോള്‍ വീടിനപ്പുറം പലതും. നന്നായി കുറിപ്പ്
ReplyDeleteപരിചയപ്പെടുത്തൽ നന്നായി. ആശംസകൾ
ReplyDeleteകയ്യിൽ കാശില്ലല്ലോന്നോർത്ത് വിഷമിച്ചിരിയ്ക്കുകയായിരുന്നു..ഇപ്പോൾ മനസ്സിൽ മുട്ടൻ ലഡ്ഡുകൾ പ്ടേ പ്ടേ എന്ന് പൊട്ടുന്നു.
ReplyDeleteഇത് കാണുന്നതിനു മുൻപ് ഞാനൊരെണ്ണം ഉണ്ടാക്കിപ്പോയ് ...
ReplyDeleteഎത്ര കാശാ അനാവശ്യായി ചിലവാക്കിയേ.....
ആശംസകൾ ....
ഇത് കാണുന്നതിനു മുൻപ് ഞാനൊരെണ്ണം ഉണ്ടാക്കിപ്പോയ് ...
ReplyDeleteഎത്ര കാശാ അനാവശ്യായി ചിലവാക്കിയേ.....
ആശംസകൾ ....