കൂട്ടുകാര്‍ അവരുടെ പുതിയ മോഡല്‍ മൊബൈല്‍ ഫോണിനെക്കുറിച്ച് വാചാലരായപ്പോള്‍ അവന്‍ തന്റെ പഴയ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ആരും കാണാതെ പോക്കറ്റിനുള്ളില്‍ തിരുകി.
ക്ലാസ്സില്‍ ഇരിക്കുമ്പോഴും അവന്റെ മനസ്സില്‍ പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ ആയിരുന്നു.
കഷ്ടിച്ച് ജീവിച്ചുപോകാന്‍ മാത്രം സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ അംഗമായ അവന് തന്റെ ആഗ്രഹം സാധിക്കാന്‍ കൈവന്ന അവസരം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല.
ഇരുളിന്റെ മറവില്‍ ഇരയുടെ മേല്‍ ചാടി വീഴുമ്പോഴും അവന്റെ മനസ്സില്‍ പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുന്ന നിമിഷങ്ങളായിരുന്നു.
"ആള് മാറിയെടാ...." കൂട്ടാളികളിലൊരുവന്‍ പെട്ടെന്ന് പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.
അടിയേറ്റ് മൃതപ്രായനായ ആ മനുഷ്യന്റെ മുഖം അപ്പോഴാണ് അവന്‍ ശ്രദ്ധിച്ചത്.
അത് അവന്റെ പ്രീയപ്പെട്ട അച്ഛനായിരുന്നു.