അന്ന് അമ്മയുടെ പിറന്നാളായിരുന്നു. രാവിലെ തന്നെ അയാള്‍ ക്ഷേത്രത്തില്‍ എത്തി അമ്മയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിച്ചു.
പിറന്നാള്‍ ആഘോഷം ഗംഭീരമാക്കാന്‍ നഗരത്തിലെ മുന്തിയ ഹോട്ടലില്‍ അയാളുടെയും ഭാര്യയുടെയും സുഹൃത്തുക്കള്‍ക്ക് വിരുന്നൊരുക്കി.
വൈകുവോളം നീണ്ട വിരുന്നിടയില്‍ ശരണാലയത്തില്‍ കഴിയുന്ന അമ്മയെ വിളിച്ച് പിറന്നാള്‍ ആശംസിക്കാനും അയാള്‍ മറന്നില്ല.
അത്രയെങ്കിലും ചെയ്തല്ലോ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മനസ്സില്‍ നിന്നുപോലും തുടച്ചു നീക്കുന്നവര്‍ എത്രയുണ്ട്.
ReplyDeleteമിനികഥ നന്നായി
ആ അമ്മയുടെ ഓര്‍മയില്‍ നിന്ന് മക്കളുടെ പിറന്നാള്‍ മായ്ച്ചു കളയാന്‍ പറ്റുമോ ?...മക്കള്‍ക്ക് ആഘോഷത്തിന്റെ ആര്‍ഭാടം ഒരുക്കാന്‍ ഒരു കാരണം കൂടി .അമ്മയുടെ പിറന്നാള്‍
ReplyDeleteമിനിക്കഥ നന്നായി എന്നു തന്നെ എനിക്കു തോന്നുന്നു... പറഞ്ഞു പഴകിയ പ്രമേയം എന്ന ഒരു കുറവു മാത്രം.... അഭിനന്ദനങ്ങള്‍.
ReplyDeleteഇത് കാട്ടിക്കൂട്ടലുകളുടെ ലോകം. എന്തിനും ഏതിനും ആഘോഷ മൊരുക്കുമ്പോള്‍ ആത്മാര്‍ത്ഥത ഇല്ലാതെ അവന്‍ സ്വന്തം മനസാക്ഷിയെ പോലും വന്ചിക്കപ്പെടുന്നു.
ReplyDeleteആഘോഷിക്കാന്‍ എന്താ ഒരു വഴി.....???
ReplyDeleteവളരെ കുറച്ചുവാക്കുകളാൽ കമനീയമാക്കിയ ഇക്കഥയിൽ ഇക്കാലത്തെ നേർസംഭവങ്ങളുടെ ഒരു നഗ്നചിത്രം കൂടി കാഴ്ച്ചവെച്ചതിൽ അഭിനന്ദിച്ചീടൂന്നു കേട്ടൊ താമരയേടത്തി
ReplyDeleteപ്രമേയം പഴയതെങ്കിലും എന്നും അനുകാലികമായി തന്നെ നിലകൊള്ളുന്നത് ...ശരണാലയങ്ങള്‍ പെറ്റു പെരുകുന്ന ഒരു കാലത്തിലൂടെ നമ്മള്‍ കടന്നു പോയികൊന്ടെയിരിക്കുന്നു
ReplyDeleteഅതെ പിന്നെ ആ മരണവും അവര്‍ ആഘോഷം ആക്കും...
ReplyDeleteഒരു ആശ്വാസം രാവിലെ അമ്പലത്തില്‍ പോയി
പ്രാര്തിച്ചുവല്ലോ ?അമ്മക്ക് വേണ്ടിയോ അതോ അന്നത്തെ
പാര്‍ട്ടി നന്നാവണേ എന്ന് പറയാന്‍ പോയതോ?
സമകാലീക വിഷയങ്ങള്‍ക്ക് എന്നും പുതുമ തന്നെ, നന്നായി..
ReplyDeleteപറഞ്ഞു മടുത്ത കഥയാണെങ്കിലും എന്നും പ്രസക്തിയുള്ള വിഷയം തന്നെ.മാതാവിന്റെ കാലിന്‍ ചുവട്ടിലാണ് സ്വര്‍ഗ്ഗമെന്ന നബി വചനം മറക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നന്ന്.
ReplyDeleteഇങ്ങനെയും പറയാം.
ReplyDeleteഅതെ, ഇത്ര ചുരുക്കിയും വൻ സംഭവങൾ പറയാം. അല്ലേ!
ReplyDeleteആഘോഷിക്കാന്‍ ഓരോ കാരണങ്ങള്‍...
ReplyDeleteമിനിക്കഥ നന്നായി
നല്ല ആശയം...
ReplyDeleteഅമ്മയുടെ പിറന്നാളിനു ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാനുള്ള സന്മനസ്സ് കാണിച്ചത് തന്നെ മഹാഭാഗ്യം ....
എന്നാലും ..... മകനേ..... നീ........
ആ അമ്മയുടെ വേദന കഥയില്‍ നിന്നും മനസ്സിലാക്കിയെടുക്കാന്‍ കഴിയും .
മിനിക്കഥ നന്നായിട്ടുണ്ട് ..
പിറന്നാള്‍ ഓര്‍ത്തില്ലേ , അത് പോലും ചെയ്യാത്തവരില്ലേ. അയാളുടെ മക്കള്‍ക്കും കണ്ടു പഠിക്കാം . കഥ നന്നായി.
ReplyDeleteമനസാക്ഷി ഇല്ലാതെ പുറം പൂച്ചുകളില്‍ വിശ്വസിക്കുന്ന മനുഷ്യര്‍....
ReplyDeleteകഥ നന്നായി
ഈയിടെയായി അമ്മയാണ് മിക്ക കഥയിലെയും നായിക!
ReplyDeleteചുരുങ്ങിയ വരികളില്‍ വലിയ അര്‍ഥം സ്ഫുരിക്കുന്ന കഥയാണ് ഇനി ബൂലോകത്തിനു ആവശ്യം. പലരോടും ഞാന്‍ നീളന്‍ പോസ്റ്റുകള്‍ക്ക് പകരം ചെറുത് പരീക്ഷിക്കാന്‍ ആവശ്യപ്പെടാറുണ്ട്. അത് പുലര്‍ന്നു വരുന്നു എന്നതില്‍ സന്തോഷം.
എഴുത്തുകാരനു സുഖം വായനക്കാരനു സുഖം. ഒപ്പം സമയ ലാഭം!
കഥ നന്നായി. നല്ല സന്ദേശം ധ്വനിപ്പിക്കുന്ന കഥ
ഭാവുകങ്ങള്‍
കഥ നന്നായി........
ReplyDeleteits such a cruel world
ReplyDeleteമിനിക്കഥ നന്നായി..
ReplyDeleteപതിവ് പ്രമേയം, പക്ഷെ അവതരണം നന്നായി.ഒരു പാടു പോപ്-അപ്സ് വരുന്നു, ഈ പേജില്‍ വരുമ്പോള്‍. ads ആണെങ്കില്‍ കുറച്ചാല്‍ ഉപകാരം!!ആശംസകള്‍
ReplyDeleteചെറുതെങ്കിലും നല്ല ആശയം.
ReplyDeleteനന്നായി.
അമ്മ ഒരു സാങ്കല്പീക കഥാപാത്രമായി മാറാൻ അധികകാലം വേണ്ടി വരില്ല.
ReplyDeleteപലരും പറഞ്ഞ്, പലരും കേള്‍ക്കാതെപോയ പ്രമേയമെങ്കിലും, താമരേട്ടത്തി അതിങ്ങനെ ആറ്റിക്കുറുക്കി അവതരിപ്പിച്ചപ്പോള്‍ എന്തോ ഒരു പുതുമ..!
ReplyDeleteനന്നായി.. 'ചെറുതും വലുതുമായ' കുറിപ്പുകള്‍ വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്..
ഒന്നും പറയാന്‍ ഇല്ല
ReplyDeleteകൊള്ളാം
ReplyDeleteആശംസകള്‍
ഒന്ന് കൂടി ച്ചുരുക്കിയെഴുതി,മിനീകരിക്കാമായിരുന്നു...ആശംസകള്‍.
ReplyDeleteചെറുവാടി... അതും ശരിയാണ്...
ReplyDeleteരമേശ് അരൂര്‍... അമ്മയുടെ ഓര്‍മ്മകളില്‍ മക്കള്‍ എന്നും കുഞ്ഞുമക്കള്‍ തന്നെയായിരിക്കും... നന്ദി...
നീര്‍വിളാകന്‍... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
സോണ... നന്ദി...
പാലക്കുഴി... നന്ദി...
പട്ടേപ്പാടം റാംജി... ഒരു കാരണം കിട്ടിയാല്‍ മതിയല്ലോ...
ബിലാത്തിപ്പട്ടണം... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി...
ഭൂതത്താന്‍... സന്ദര്‍ശനത്തിന് നന്ദി.
ReplyDeleteഎന്റെ ലോകം... അതേ, പ്രാര്‍ത്ഥിച്ചാല്‍ എല്ലാമായല്ലോ...
സിദ്ധീക്ക... നന്ദി...
മുഹമ്മദ്‌കുട്ടിക്ക... ആദ്യസന്ദര്‍ശനത്തിനും കമന്റിനും നന്ദി.
ഏറനാടന്‍... നന്ദി...
ഭായ്... അഭിനന്ദനങ്ങള്‍ക്ക് നന്ദി കേട്ടോ...
മിഴിനീര്‍ത്തുള്ളി... ആഘോഷിക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയല്ലോ... നന്ദി...
ഹംസ... വളരെ സന്തോഷം... നന്ദി...
ശ്രീ... നന്ദി..
സുമേഷ്... മനസ്സാക്ഷി ഉണ്ടായിരുന്നെങ്കില്‍ ഈ ലോകം എന്നേ നന്നായേനെ...
ReplyDeleteതണല്‍... ഈ വിലയിരുത്തലില്‍ സന്തോഷവും നന്ദിയും...
തലയമ്പലത്ത്.. നന്ദി..
അനീസ് ഹസ്സന്‍.. നന്ദി...
ലെച്ചു... വളരെ സന്തോഷം...
ഞാന്‍... പോപ്പ് അപ്‌സ് widgeo gadjet കാരണമായിരിക്കാം... ads ഒന്നും ഞാന്‍ ഇവിടെ കൊടുത്തിട്ടില്ല.
ശ്രീക്കുട്ടന്‍... വളരെ നന്ദി...
യൂസുഫ്‌പ... സാദ്ധ്യതയില്ലാതെയില്ല...
ReplyDeleteജിമ്മി... അഭിനന്ദങ്ങള്‍ക്ക് നന്ദി... ഒരു കൊച്ചിനെയും എടുത്തുപിടിച്ചോണ്ട് നില്‍ക്കുന്നുണ്ടല്ലോ പടത്തില്‍... ആരാ അതെന്ന് മനസ്സിലായില്ലല്ലോ...
ഒറ്റയാന്‍... സന്‍ഡര്‍ശനത്തിന് നന്ദി...
അഭി... നന്ദി..
ഹാറൂണ്‍ക്കാ.... സന്ദര്‍ശനത്തിന് നന്ദി... അടുത്ത പ്രാവശ്യം ഒറ്റ വരിയില്‍ ആക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ... (കമന്റ് കണ്ട് ചിരിച്ചു പോയി...)
അമ്മയുടെ പിറന്നാള്‍ ഇക്കൂട്ടത്തില്‍ എത്രപേര്‍ക്ക് ഓര്‍മ്മയുണ്ട്? അറിയാന്‍ ഈയുള്ളവള്‍ക്ക് ചെറിയൊരു ആകാംക്ഷ
ReplyDeleteകുറഞ്ഞ വരികളിലെ വലിയ കഥ.
ReplyDeleteഇങ്ങനെ ഒറ്റപ്പെട്ടു പോയ കുറച്ച് അമ്മമാരെ കണ്ടു വന്നതേയുള്ളൂ.
ReplyDeleteവല്ലാത്ത വിങ്ങൽ തോന്നുന്നതുകൊണ്ട് ഒന്നും എഴുതാൻ പറ്റുന്നില്ല.
പുതുമയില്ലെങ്കിലും പ്രസക്തമായ വിഷയം.
ReplyDeleteമുൻപെന്നതേക്കാളും ഇന്നിത് ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.
എല്ലാ മക്കൾക്കും നല്ല ബുദ്ധി തോന്നട്ടെ!
അവർക്കതു് ആഘോഷിക്കാനുള്ളഒരവസരം മാത്രം.
ReplyDeleteഅമ്മയെ മറന്നുള്ള ഒരാഘോഷ ചടങ്ങ് . കുഞ്ഞുകഥയില്‍ എല്ലാം പറഞ്ഞിരിക്കുന്നു.
ReplyDeleteനന്നായി കാച്ചിക്കുറുക്കിയെടുത്ത കഥ.
ReplyDeleteശരണാലയങ്ങള്‍ ഇല്ലാതാകുവോളം ഈ പ്രമേയം അപ്രസക്തമാകുന്നതെങ്ങനെ?
ആഘോഷിക്കാന്‍ അവസരങ്ങള്‍ കാത്തുനില്‍ക്കുകയല്ലേ ഇന്നത്തെ മനുഷ്യര്‍ . അമ്മയെന്നത്, മക്കളെ വളര്‍ത്തിവലുതാക്കുന്ന വെറുമൊരു യന്ത്രം മാത്രമായി മാറുന്ന കാലം. ഉപയോഗശൂന്യമായാല്‍ ....
ReplyDeleteചെറിയവരികളിലെ കുഞ്ഞുകഥ എനിക്കിഷ്ടായി. ആശംസകള്‍
താമരേടത്തി - എന്നെ എടുക്കാനും എനിക്കെടുക്കാനും ആരുമില്ലാത്തതുകൊണ്ട്, ഞാന്‍ തന്നെ എന്നെയങ്ങ് എടുത്തു..!! :)
ReplyDelete'എന്‍റെ നാട്... വീട്..'ന്റെ ചോദ്യം വളരെ പ്രസക്തമായി തോന്നി.... ആ കമന്റ് വായിച്ച ഉടനെ തന്നെ ഞാന്‍ അമ്മയെ വിളിച്ച്, പിറന്നാള്‍ ദിനം ഉറപ്പുവരുത്തി.. നന്ദി..
ഉടഞ്ഞുപോയ കളിപ്പാട്ടങ്ങൾ കുട്ടികൾ വലിച്ചെറിയും പോലെ അമ്മയെയും അഛനെയും എത്ര വേഗത്തിൽ നമുക്ക് വലിച്ചെറിയാം. ഇല്ലേ, വല്ലാതെ ഹോണ്ട് ചെയ്യുന്നു, ഈ ചെറു വാക്യങ്ങൾ.
ReplyDeleteഇഷ്ടമായി...
ReplyDeleteആശംസകൾ..
കഥയിലെ വിമര്‍ശനം കുറിക്കു കൊള്ളുന്നത് തന്നെയായിരുന്നു.
ReplyDeleteഅമ്മയ്ക്കും വിസ കിട്ടും..
ReplyDeleteപക്ഷേ...മരുമകള്‍ അനുവദിക്കണം..!!
നല്ല കഥ.
ReplyDeleteഇമ്മിണി വല്യൊരു കുഞ്ഞിക്കഥ..
ReplyDelete