Wednesday, November 17, 2010

ഉത്സവം

"നോക്കമ്മേ... എത്ര മനോഹരമായിരിക്കുന്നു...!"

അവള്‍ക്ക്‌ സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഇതുപോലൊരു സ്വര്‍ഗ്ഗം ഭൂമിയിലുണ്ടെന്ന് ആദ്യമായി അറിയുകയായിരുന്നു അവള്‍.

ആകാശം മുട്ടെ കെട്ടിടങ്ങള്‍... നീണ്ടു പോകുന്ന പാതകള്‍... കുതിച്ചു പായുന്ന വാഹനങ്ങള്‍... ദീപങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭ... എന്തു രസം...!


കുഞ്ഞു വീടുകള്‍ മാത്രമുള്ള, ഒട്ടും വെളിച്ചമില്ലാത്ത, പൊടിക്കാറ്റടിക്കുന്ന ആ ഗ്രാമത്തില്‍ നിന്ന് ഇപ്പോഴെങ്കിലും ഇവിടെയെത്താന്‍ കഴിഞ്ഞല്ലോ. അവള്‍ സന്തോഷത്തോടെ തുള്ളിച്ചാടി അമ്മയ്ക്കരികിലെത്തി.

ഈ അമ്മയ്ക്ക്‌ എന്താ പറ്റിയത്‌...? ഗ്രാമത്തില്‍ നിന്നും പുറപ്പെട്ട നിമിഷം മുതല്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്‌. ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഒന്നും ഒരു സന്തോഷവുമില്ല. ഇവര്‍ക്കൊക്കെ എന്താ പറ്റിയത്‌...? നാളെ ഉത്സവമാണെന്ന ഒരു ചിന്തയുമില്ല.

പെട്ടെന്ന് അവരുടെ വണ്ടി ഒരു വലിയ മാളികയുടെ മുറ്റത്ത്‌ നിര്‍ത്തി. നിറയെ മരങ്ങളും പൂച്ചെടികളും ഉള്ള പൂന്തോട്ടം കണ്ടപ്പോഴേ അവള്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. എല്ലാം ആദ്യമായി കാണുകയായിരുന്നു അവള്‍. അന്ന് മുഴുവന്‍ അവള്‍ ആ പൂന്തോട്ടത്തില്‍ കളിച്ചു നടന്നു.

പിറ്റേന്ന് പ്രഭാതത്തില്‍ അമ്മയുടെ വാത്സല്യത്തോടെയുള്ള വിളി കേട്ടാണ്‌ അവള്‍ ഉണര്‍ന്നത്‌. പുത്തനുടുപ്പുകള്‍ അണിഞ്ഞ്‌ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക്‌ അവള്‍ ഓടിച്ചെന്നു. പുതിയ കൂട്ടുകാര്‍ക്കൊപ്പം എത്ര കളിച്ചിട്ടും അവള്‍ക്ക്‌ മതിയായില്ല.

അമ്മയുടെ വിളി കേട്ട്‌ അല്‍പ്പം ദ്വേഷ്യത്തോടെയാണെങ്കിലും അവള്‍ ഓടിച്ചെന്നു. അമ്മ അവളെ കെട്ടിപ്പിടിച്ച്‌ നെറുകയില്‍ ഉമ്മ വച്ചു.

"അമ്മേ, എന്തിനാ ഇങ്ങനെ കരയുന്നത്‌...? എത്ര സന്തോഷമുള്ള ദിവസമാണിന്ന്... ഇന്ന് ഉത്സവമല്ലേ... എന്നിട്ടും അമ്മ എന്തിനാണിങ്ങനെ കരയുന്നത്‌...?"

"എന്റെ കുഞ്ഞേ... അമ്മ പോകട്ടെ...?"

"പോകാനോ...! അമ്മ എങ്ങോട്ടാണ്‌ പോകുന്നത്‌...?"

"ഇന്ന് ഉത്സവമല്ലേ... എന്നെ കൊണ്ടുപോകാന്‍ അവര്‍ വരുന്നുണ്ട്‌..."

"ആരാ അമ്മേ...?" അവള്‍ക്ക്‌ ഒന്നും മനസ്സിലായില്ല.

അമ്മയ്ക്ക്‌ അവളുടെ ചോദ്യത്തിന്‌ മറുപടി നല്‍കാന്‍ കഴിയും മുമ്പേ മൂര്‍ച്ചയേറിയ ഒരു കത്തി വായുവില്‍ ഉയര്‍ന്ന് താണു.

മനുഷ്യരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ആ കുഞ്ഞാടിന്റെ ദീനരോദനം അലിഞ്ഞില്ലാതായി.

68 comments:

  1. ചെറുതെങ്കിലും മനസ്സില്‍ കൊള്ളുന്ന കഥ.

    ആഘോഷങ്ങള്‍ക്കിടയില്‍ ഇതൊക്കെ ആരോര്‍ക്കാന്‍... അല്ലേ?

    ReplyDelete
  2. കഴിഞ്ഞ ദിവസം മക്ക ഹൈവേയില്‍ ഞാനും കണ്ടു, അത്തരമൊരു ട്രെയിലര്‍.. തങ്ങളുടെ അവസാന യാത്രയാണതെന്ന് അറിയാതെ, തിങ്ങി ഞെരുങ്ങി നില്‍ക്കുന്ന ആ ആടുകളെക്കുറിച്ച് ഒരുനിമിഷം ഓര്‍ക്കാതിരുന്നില്ല.. (എന്നാല്‍, ഇന്ന് ഉച്ചയ്ക്ക് മട്ടന്‍ കറി കഴിച്ചപ്പോള്‍ ഈ കാര്യമൊട്ട് ഓര്‍ത്തതുമില്ല..)

    ഇത്തിരി വാക്കുകളില്‍ ഒത്തിരി പറഞ്ഞിരിക്കുന്നു...

    ReplyDelete
  3. ആ നൊമ്പരം ശരിക്കും പകര്‍ത്തിയിട്ടുണ്ട്.

    ReplyDelete
  4. ഞാന്‍ ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍....

    മനുഷ്യന്‍ അശ്രദ്ധമായി വിടുന്ന സംഭവങ്ങളില്‍ ഒരു പുതിയ ജീവിതഭാവം കണ്ടെത്തുക എന്നതാണല്ലോ ഒരു എഴുത്തുക്കാരന്‍/അല്ലെങ്കില്‍ എഴുത്തുകാരി ചെയ്യുന്നത്. ആ ‍‍അര്‍ത്ഥത്തില്‍ നന്നായിരിക്കുന്നു ഈ ശ്രമം.

    നീലത്താമര............ ഇത് നീര്‍വിളാകത്തിന്റെ ഭാര്യയാണോ?

    ചിലതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അങ്ങിനെയൊരു സംശയം. അതുകൊണ്ടാ...

    ReplyDelete
  5. ശ്രീ... നന്ദി... ഒരു ജീവിയുടെ ജീവന്‍ എടുത്തു കൊണ്ടുള്ള ആഘോഷം തികച്ചും വേദനാ ജനകം തന്നെ...

    ജിമ്മി... ആ കാഴ്ച കണ്ട്‌ വന്നതിന്‌ തൊട്ടു പിറകേ തന്നെ എങ്ങനെ അതിന്‌ സാധിച്ചു?

    ചെറുവാടി... അഭിപ്രായത്തിന്‌ നന്ദി...

    സബിതാബാല... എനിക്കതൊരു വലിയ നൊമ്പരം തന്നെ ആയിരുന്നു...

    നട്ടപ്പിരാന്തന്‍... ആദ്യസന്ദര്‍ശനത്തിന്‌ നന്ദി... കഥ ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം.

    പിന്നെ, ഞാന്‍ തൃശൂര്‍ വിശേഷങ്ങളും സ്റ്റോം വാണിങ്ങും എഴുതുന്ന വിനുവേട്ടന്റെ ഭാര്യയാണ്‌. സംശയം തീര്‍ന്നല്ലോ...

    ReplyDelete
  6. ജിദ്ദയിലെ പ്രവാ‍സി ബ്ലോഗര്‍ എന്നു പ്രൊഫൈലില്‍ വായിച്ചപ്പോള്‍ എന്റെ മനസില്‍ ബഷീര്‍ വള്ളിക്കുന്നും, തെച്ചിക്കോടനും, വിനുവേട്ടനും ആണ് ആ‍ാദ്യം വന്നത്.... ബഷീറിനും, തെച്ചിക്കോടനും ഫാമിലി ഇവീടെ ഇല്ല എന്ന് എനിക്കറിയാം.... എങ്കില്‍ വീനുവേട്ടന്റെ ആയിരിക്കാം എന്ന് മനസ്സില്‍ പറഞ്ഞ് താ‍ഴേക്ക് വന്നപ്പോളാണ് മൊട്ടേടെ കമന്റും അതിന്റെ മറുപടീ കമന്റും വായിച്ചത്.... വിനുവേട്ടന്റെ ഭാര്യ ആണെന്നറിഞ്ഞതില്‍ സന്തോഷം.....

    ReplyDelete
  7. ഇനി കഥയെ കുറിച്ച്.... വ്യത്യസ്ഥമായ ചിന്തകള്‍ക്ക് ആദ്യം അഭിനന്ദനം.... പക്ഷേ സാഹിത്യമോ, ഭാഷാ മേന്മയോ അവകശപ്പെടത്തക്ക ഒരു എഴുത്ത് എന്ന് വിലയിരുത്തുക പ്രയാസം... എങ്കിലും മനസ്സില്‍ ഉറങ്ങി കിടക്കുന്ന കഥകള്‍ അക്ഷരങ്ങളായി ഇവിടെ പെയ്തിറങ്ങട്ടെ എന്ന് ആശംസിക്കുന്നു....

    ReplyDelete
  8. നന്നായിട്ടുണ്ട്. ആശംസകള്‍!!

    ReplyDelete
  9. കഥ നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  10. കഥ നന്നായിട്ടുണ്ട്. ആശംസകള്‍!!

    ReplyDelete
  11. കഥ നന്നായിട്ടുണ്ട്.

    ReplyDelete
  12. അയ്യോ !!! ഞെട്ടിച്ചു കളഞ്ഞല്ലോ. കൊള്ളാം. ആശംസകള്‍

    ReplyDelete
  13. avasaana vari vaichappozhaanu njettiyath, appozhe kaaryam manassilaayullu.

    aazamsakal.

    ReplyDelete
  14. നിലനിര്‍ത്തി പോന്ന സസ്പ്പെനസ് കൂടുതല്‍ മനോഹരമാക്കി.
    എന്തിന്റെ ആയാലും ജീവന്‍ എപ്പോഴും വിലപ്പെട്ടത് തന്നെ.

    ReplyDelete
  15. പക്ഷേ ഈ ഗതി ഇവിടുത്തെ കുഞ്ഞാടുകള്‍ക്കല്ലേ ഉള്ളൂ... നാട്ടിലിപ്പോള്‍ "കുഞ്ഞാടുകളുടെ" കാലമാണ്‌...

    ReplyDelete
  16. ഉള്ളിൽ തട്ടി, അമ്മയുടെ കണ്ണീർ!

    ReplyDelete
  17. നൊമ്പരത്തിൽ പൊതിഞ്ഞ ആടമ്മയുടെ അരിയൊടുങ്ങൽ....
    ഭാവാനാത്മകമായി തന്നെ മനസ്സിൽ തട്ടുംവിധം തന്നെ അവതരിപ്പിച്ചിരിക്കുന്നു...
    കേട്ടൊ വിനുവേടത്തി

    മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമൊണ്ടൊരു സൌരഭ്യം..!

    ആരാണപ്പ കല്ല്...ആരാണപ്പ...മുല്ല എന്നൊരു സംശയം തീർത്തുതരണേ.................

    ReplyDelete
  18. കഥയുടെ അവസാനം സസ്പെന്‍സ് പൊളിച്ചത് പോലെ.. കമന്‍റിലും ഒരു സസ്പെന്‍സ് പൊളിച്ചു . പ്രൊഫൈലില്‍ പ്രവാസി ബ്ലോഗറുടെ ഭാര്യ ജിദ്ദയില്‍ എന്നു ഇതിന് മുന്‍പ് കണ്ടിരുന്നു.. ഈ അടുത്താണ് വിനുവേട്ടന്‍ ജിദ്ധയിലാണെന്ന് മനസ്സിലായത് .. അന്നെനിക്ക് ഒരു സംശയം തോന്നിയിരുന്നു.. ഇന്ന് അത് തീര്‍ന്നു.. ( ഞാനും ജിദ്ദയിലാണ്)

    കഥ ഒരു നൊമ്പരം ബാക്കിയാക്കി.. ഒരോ ഉത്സവത്തിനും നമ്മള്‍ ആഘോഷിക്കുമ്പോള്‍ വേദനിക്കുന്നവരും ഉണ്ട് എന്ന് നമ്മള്‍ ചിന്തിക്കാറില്ല.. കഥയില്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞു...( കഥ വായിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നത് ഗ്രാമത്തില്‍ നിന്നും ആദ്യമായി വരുന്ന ഒരു പെണ്‍കുട്ടി നഗരം ആദ്യമായി കാണുന്ന കൌതുകം .. പിന്നെ ഫ്ളാറ്റിനുള്ളില്‍ തളച്ചിടുമ്പോള്‍ വേദന അനുഭവിക്കുന്നത് പറഞ്ഞ് അവസാനിപ്പിക്കും എന്നായിരുന്നു )
    അവസാന വരി കൊണ്ട് കഥ മാറ്റിമറിച്ചു. നന്നായിരിക്കുന്നു.

    ReplyDelete
  19. നീര്‍വിളാകന്‍... വായനയ്ക്കും വിമര്‍ശനത്തിനും അഭിനന്ദനത്തിനും നന്ദി...

    ഞാന്‍|njan, മിനിടീച്ചര്‍, ജമാല്‍, സ്വപ്ന അനു ജോര്‍ജ്ജ്‌, സുബിരാജ്‌, ഭാനു, എച്ചുമുക്കുട്ടി... എല്ലാവര്‍ക്കും നന്ദി...

    പട്ടേപ്പാടം റാംജി... എന്തൈറ്റ്‌ ആയാലും ജീവന്‍ വിലപ്പെട്ടത്‌ തന്നെ എന്ന സത്യം ഈ ലോകത്ത്‌ പലരും വിസ്മരിക്കുന്നു എന്നതാണ്‌ കഷ്ടം... അഭ്പ്രായത്തിന്‌ നന്ദി.

    സുജിത്‌ കയ്യൂര്‍... നന്ദി.

    കൊല്ലേരി തറവാടി... ആ കുഞ്ഞാടുകള്‍ വേറെ, ഈ കുഞ്ഞാട്‌ വേറെ...

    ജയന്‍ ഡോക്ടര്‍... സന്ദര്‍ശനത്തില്‍ സന്തോഷം.

    ബിലാത്തിപ്പട്ടണം... അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി...

    കൃഷ്ണകുമാര്‍... നന്ദി...

    ഹംസ... അഭിനന്ദനങ്ങള്‍ നന്ദി. ഫ്ലാറ്റിനുള്ളില്‍ തളച്ചിടുമ്പോള്‍ ഉള്ള നൊമ്പരം... അതല്ലേ യാഥാര്‍ത്ഥ്യം... അതേക്കുറിച്ച്‌ പ്രത്യേകിച്ച്‌ എഴുതാനൊന്നും ഇല്ലല്ലോ...

    ReplyDelete
  20. മുരളിഭായ്‌... പഴഞ്ചൊല്ല് ഇഷ്ടപ്പെട്ടു... മുല്ല എതാണ്‌, കല്ല് ഏതാണ്‌ എന്ന് ചോദിച്ചാല്‍... അത്‌ അടുത്ത പ്രാവശ്യം വിളിക്കുമ്പോള്‍ നേരില്‍ പറയാം... ഹ ഹ ഹ...

    ReplyDelete
  21. ഏറ്റവും എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാന്‍ പറ്റിയ
    നൊമ്പരം ...ഒരു നിമിഷം മനസിന്റെ കോണിലെവിടെയോ തോന്നിയ മൌന നൊമ്പരം ....
    പക്ഷെ , നാളെ ചപ്പാത്തിയോടൊപ്പം മട്ടന്‍ കുറുമാ കഴിക്കുമ്പോള്‍
    ഈ നൊമ്പരം കുറുമയുടെ തകര്‍പ്പന്‍ രുചിയില്‍ മുങ്ങിത്താഴുന്നു.

    ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളം എന്ന് കരുതുന്ന ലോകത്തിലല്ലായിരുന്നു ഞാനെങ്കില്‍ ആ
    നൊമ്പരപിഞ്ഞാണത്തില്‍ വിളമ്പുന്ന മട്ടന്‍ കുറുമ വാഴ ചോട്ടിലെയ്ക്ക് വലിചെറിഞ്ഞെനെ !

    ReplyDelete
  22. അഭിനന്ദനങ്ങള്‍ ചേച്ചി..
    ചെറിയ വാക്കുകള്‍ക്ക് എന്‍റെ വക വലിയ അംഗീകാരം!
    സജീവ്‌ സര്‍ വഴ ചോട്ടിലെയ്ക്ക് എറിയുന്ന കുറുമ എനിക്ക് വേണ്ട .ചേച്ചിയുടെ വാക്കുകള്‍ക്കിടയിലൂടെ ഞാന്‍
    ആ കുഞ്ഞാടിന്റെ പുറകെ ഓടി..കുഞ്ഞാടിന്റെ നിലവിളിക്ക് മീതെ ഒരു കണ്ണീര്‍ക്കണം അടര്‍ന്നു വീണു.
    അവിടെ നിന്നും ഞാന്‍ തിരിച്ചോടുക മട്ടന്‍ വിന്താലുവിന്റെ മണമുയരുന്ന ആധുനിക അടുക്കളയുടെ ഭാഗത്തെയ്ക്കവും...!
    അവിടെ വായുവില്‍ ഉയര്‍ന്നു താഴുന്ന മൂര്‍ച്ചയേറിയ കത്തിയോ ,പിടയുന്ന കുഞ്ഞാടിന്റെ ദീനരോദനമോ എന്നെ പിന്നിലേയ്ക്ക് വിളിക്കില്ല.
    ഞാനും ഈ ലോകത്തിന്റെ 'വെറും' സന്തതിയായിപ്പോയി.

    ReplyDelete
  23. ശ്രീജ & സജീവ്‌... അപ്പോള്‍ ഭാര്യയും ഭര്‍ത്താവും കൂടി ഇന്ന് ചപ്പാത്തിയും മട്ടണ്‍ കറിയുമാണ്‌ തട്ടാന്‍ പോകുന്നത്‌ അല്ലേ...? നടക്കട്ടെ നടക്കട്ടെ... എന്നാലും ആ പാവം ആട്ടിന്‍കുട്ടി...

    ReplyDelete
  24. കഥ നന്നായിരിക്കുന്നു. നട്ട്സ് പറഞ്ഞപോലെ പലരും അശ്രദ്ധമായി വിടുന്ന മാറ്ററുകളിലൂടെ ഭാവനയുടെ ചിറക് വിടര്‍ത്തിപറക്കുന്നവനാണ്/ അവളാണ് കഥാകാരന്‍/കാരി.. നന്നായി പറഞ്ഞിട്ടുണ്ട്. വിനുവേട്ടന്റെ ഭാര്യയാണെന്നറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  25. നല്ല കഥ. പണ്ട് പഠിച്ച ആലീസും കുഞ്ഞാടും ഓര്‍ത്ത്‌ പോയി പെട്ടെന്ന്.

    ReplyDelete
  26. അമ്മയാടൂം കുഞ്ഞാടും

    ReplyDelete
  27. ആരും പറയാത്ത നല്ല കഥ .ഒരു സത്യം മിണ്ടാപ്രാണികളുടെ വേദന മനസ്സിലാക്കിയ ചേച്ചിക്ക് ആ സമൂഹത്തിന്റെ പ്രാര്തനയുണ്ടാകും എന്റെയും ...വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പാത്തുമ്മയുടെ ആട് വായിച്ചിട്ടുണ്ടോ... അതൊരു പോക്കിരി ആടിന്റെ കഥയാണ് ...

    ReplyDelete
  28. ചിലരുടെ ആഘോഷങ്ങള്‍ മറ്റുചിലര്‍ക്ക് രോദനങ്ങള്‍ ആണ്.

    ReplyDelete
  29. രണ്ട് ദിവസം മുമ്പ് എന്റെ ഒരു കൂട്ടുകാരന്‍ എനിക്കു കുറച്ച് ഫോട്ടോസ് അയച്ചു തന്നിരുന്നു..അതില്‍ രണ്ട് ഫോട്ടോ ഞാനെന്റെ ബ്ലോഗില് പോസ്റ്റ് ചെയ്തിരുന്നു...
    കഥ നന്നായിരിക്കുന്നു...കഥയുടെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി..
    ആശംസകള്‍

    ReplyDelete
  30. എഴുത്തിഷ്ടപ്പെട്ടു.
    പക്ഷെ ഒരവ്യക്തത തോന്നി..
    എന്തിനാണ്‌ ആ സ്ത്രീയേ കൊല്ലുന്നത് എന്നു മനസ്സിലായില്ല.. ?

    ഒരമ്മയും മകളൂം ഗ്രാമത്തിൽ നിന്നും പട്ടണത്തിൽ വരുന്നു. ഒരു മാളികയിൽ താമസിക്കുന്നു. അമ്മ ആരേയോ ഭയക്കുന്നുണ്ട്.
    ആ മാളിക വീട്ടിൽ വെച്ച ആ അമ്മ കൊല്ലപ്പെടുന്നു..
    ‘ഇന്നു ഉത്സവമല്ലെ അവർ വരുന്നുണ്ട്..’ എനിക്കു മനസ്സിലായില്ല.. ഉത്സവും അവരും..??
    വീട്ടിൽ വെച്ച് കൊല്ലപ്പെടുന്നു പക്ഷെ ഉത്സവ പറമ്പിലെ ആർപ്പു വിളികളെ കുറിച്ച് അവസാനം പറഞ്ഞിരിക്കുന്നു...?..
    ദയവായി ഒരു വിശദീകരണം തരിക.. നന്ദി.

    ReplyDelete
  31. പിന്നെയാ ഓര്‍ത്തത് ഇതിന്റെ പേരും അടിപൊളിയായി .സാഹിത്യം വഴങ്ങുന്ന താമര ....

    ReplyDelete
  32. കണ്ടോ സാബു അതാ അതിന്റെ ത്രില്‍ .
    ഒറ്റ വരിയില്‍ സസ്പെന്‍സ്.സാബു കഴുത്തില്‍
    കത്തി വന്നു കയറിയ ആ അമ്മ ആട് എന്ന ഭാഗം
    മാത്രം, വായിച്ചപ്പോള്‍ എങ്ങനെയോ വിട്ടു പോയി...
    അത് തന്നെ കഥയുടെ വിജയം ആയി കാണാം നീലതാമാരക്ക്..
    ലളിതമായ ഭാഷയില്‍ ആ ദുഃഖം നന്നായി പകര്‍ത്തി..എനിക്ക്
    ഇവരെ ഒക്കെ ഇഷ്ടം ആണ് കേട്ടോ..ആടും പൂച്ചയും എല്ലാം.. .

    ReplyDelete
  33. ഭക്ഷണത്തിനോ അല്ലാതെയോ യാതൊരു ജീവിയെയും കൊല്ലാതെ മനുഷ്യനു പൊറുക്കാന്‍ കഴിയില്ലെങ്കിലും എല്ലാ ജീവ ജാലങ്ങള്‍ക്കും അവരവരുടേതായ നൊമ്പരങ്ങളുണ്ട്. ഇത് പകര്‍ത്തിയതാണ് ഇവിടെ പ്രകടമായ കഴിവ്.

    ReplyDelete
  34. കൊള്ളാം നല്ല കഥ നന്നായി അവതരിപ്പിച്ചു.ഈ ഒരു ദയനീയസ്ഥിതി കണ്ടാണ് ഞാന്‍ ഇറച്ചി കഴിയ്ക്കുന്നത് നിര്‍ത്തിയത്

    ReplyDelete
  35. ഒരു കര്‍ക്കിടക സങ്ക്രാന്തി ദിവസം. കാലത്ത് നടക്കാനിരങ്ങിയ ഞാന്‍ ഒരു കാഴ്ച കണ്ടു. കശാപ്പ് കടയില്‍ ഒരു ആടിന്‍റെ തൊലി മാറ്റിയ ശരീരവും
    കറുത്ത തലയും തൂങ്ങുന്നു. മുറ്റത്ത് ഒരു ചെരു ചെടിയില്‍ കെട്ടിയിട്ട വെളുത്ത അട്ടിന്‍കുട്ടി അതിലേക്ക് തന്നെ നോക്കി നില്‍ക്കുന്നു. അതിന്‍റെ കണ്ണില്‍ ഭീതിയുണ്ട്. ഞാന്‍ തിരിച്ചു വരുമ്പോള്‍ കരുത്ത ആടിന്‍റെ ശരീരം
    ഏതാണ്ട് തീരാറായി. തൊട്ടടുത്ത കമ്പികളില്‍ വേറൊരു ശരീരവും വെളുത്ത
    തലയും. ഏത് ആഘോഷവും മിണ്ടാപ്രാണികളുടെ മരണത്തോടെയാണ്. കഥ നന്നായി.

    ReplyDelete
  36. മനസ്സില്‍ കൊള്ളുന്ന കഥ,അത് നന്നായി അവതരിപ്പിച്ചു.

    ReplyDelete
  37. എഴുത്തില്‍ പുതിയ ആളാണെന്നു തോന്നിയില്ല...പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  38. ആഘോഷ തിമിർപ്പിനിടയിൽ, ഇത് പോലെ എത്രയെത്ര മിണ്ടാപ്രാണികൾക്ക് അമ്മയെയും അഛനേയും മക്കളെയും സഹോദരങളേയും നഷ്ടപ്പെടുന്നു.
    ശ്രീ പറഞതുപോലെ, ഇതിനിടയിൽ അതൊക്കെ ആരോർക്കുന്നു.
    കുറഞ വരികളിൽ ആ വേദന പകർന്ന് നൽകാൻ കഴിഞു.

    ഓഫ്: വിനുവേട്ടന്റെ ഭാര്യയെ (ചേട്ടത്തിയെ) പരിചയപ്പെടാൻ കഴിഞതിൽ ഒത്തിരി സന്തോഷം.:)

    ReplyDelete
  39. ഒരു കുഞ്ഞു കഥ ,വലിയ നൊമ്പരം ഉണ്ടാക്കി ...നന്നായി തന്നെ എഴുതി ...ആശംസകള്‍

    ReplyDelete
  40. വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ. ഒരു ജീവന്റെ കഥ കഴിയാന്‍ പോകുന്ന കഥ ഹൃദയത്തില്‍ തട്ടും വിധം എഴുതി.

    അറവുശാലയിലേക്ക് കൊണ്ടുപോവുമ്പോള്‍ ലോറിയില്‍ നിന്നും വീണ്റോഡിലൂടെ ഉരഞ്ഞു പോയ പോത്തിന്റെയും ഒട്ടും അതില്‍ വേദനിക്കാത്ത മനുഷ്യരുടെയും റിപ്പോര്‍ട്ട്‌ ഈയിടെ മാതൃഭൂമിയില്‍
    വായിച്ചു. മനുഷ്യരുടെ ക്രൂരതയില്‍ ലജ്ജ തോന്നി.

    ReplyDelete
  41. കഥ നന്നായിട്ടുണ്ട് ചേച്ചി

    ReplyDelete
  42. മനോരാജ്‌... അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി...

    ആളവന്‍താന്‍... മേരിയും കുഞ്ഞാടുമല്ലേ...?

    ഒഴാക്കന്‍... നന്ദി...

    ജുവൈരിയ... സന്ദര്‍ശനത്തിന്‌ നന്ദി.

    ലീല എം.ചന്ദ്രന്‍... അഭിപ്രായത്തിന്‌ നന്ദി...

    സി.പി.നൗഷാദ്‌... കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. വീണ്ടും വരിക.

    ReplyDelete
  43. ഇസ്മായില്‍ കുറുമ്പടി... ആ സത്യം പലരും മനസ്സിലാക്കുന്നില്ല എന്നതാണ്‌ ദുഃഖകരം...

    റിയാസ്‌... സന്ദര്‍ശനത്തിന്‌ നന്ദി.

    സാബു... ഇപ്പോള്‍ കഥ മനസ്സിലായിക്കാണുമെന്ന് കരുതുന്നു.

    എന്റെ ലോകം... സാബുവിന്‌ കഥ മനസ്സിലാക്കി കൊടുത്തതിന്‌ നന്ദി..

    ഷുക്കൂര്‍ ചെറുവാടി... ഒന്ന് മനസ്സുവച്ചാല്‍ ഭക്ഷണത്തിനും അല്ലാതെയും മറ്റു ജീവികളെ കൊല്ലാതെയും മനുഷ്യന്‌ പൊറുക്കാം...

    കുസുമം ആര്‍. പുന്നപ്ര... ഞാനും അതേ...

    കേരളദാസനുണ്ണി... കഥയ്ക്ക്‌ നിദാനമായ കാഴ്ചയെക്കാള്‍ വിഷമം തോന്നി കമന്റ്‌ വായിച്ചപ്പോള്‍... എന്തുചെയ്യാം..

    ReplyDelete
  44. ജിഷാദ്‌... സന്ദര്‍ശനത്തിന്‌ നന്ദി.

    ജാസ്മിക്കുട്ടി... സന്ദര്‍ശനത്തിന്‌ നന്ദി... വീണ്ടും വരണം.

    ഭായ്‌... കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

    (ഓ.ടോ. മാന്‍ സുലൈമാന്‍ നന്നായിരുന്നു കേട്ടോ...)

    രമേശ്‌ അരൂര്‍... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    സുകന്യേച്ചി... മിണ്ടാപ്രാണികളോടുള്ള ദ്രോഹം കാണുമ്പോള്‍ വല്ലാത്ത വിഷമമാണ്‌... അഭിപ്രായത്തിന്‌ നന്ദി... വീണ്ടും വരണം.

    രാധിക... നന്ദി രാധിക...

    ReplyDelete
  45. വളരെ മനോഹരമായിരിക്കുന്നു എന്ന് മാത്രമേ പറയാനുള്ളൂ....ആടുകളുടെ ജീവിതത്തിലൂടെ മനുഷ്യജീവിതത്തിലെ അറിയപ്പെടാത്ത സത്യത്തെ വെളിച്ചത്തു കൊണ്ടുവരുന്നതില്‍ കഥാകാരി വിജയിച്ചിരിക്കുന്നു..ജീവിതത്തിന്റെ ക്ഷണികതയും നൃശംസതയും ഒരു പോലെ മനസ്സിലാക്കി തരുന്ന കഥ

    ആശംസകള്‍ !

    ReplyDelete
  46. ആഘോഷങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോകുന്ന നൊമ്പര പൊട്ടുകള്‍ ..പലരും ശ്രദ്ധിക്കാറില്ല ...നന്നായി ..ആശംസകള്‍ ..

    ReplyDelete
  47. അമ്മ മനസ്സിന്റെ നൊമ്പരം വെളിവാക്കുന്ന കഥ.... അഭിനന്ദനങ്ങള്‍
    ....പിന്നെ മാറ്റര്‍ വായിക്കാന്‍ ലേശം പ്രയാസമുണ്ട്.... അക്ഷരങ്ങള്‍ക്ക് കുറച്ചുകൂടി കടുപ്പമുള്ള നിറം ഉപയോഗിച്ചാല്‍ നന്നായിരിക്കും...

    ReplyDelete
  48. കഥ ഹൃദയത്തില്‍ ഒരു വേദന ഉണ്ടാക്കി എന്ന് പറയാന്‍ അര്‍ഹത ഉണ്ടോ എന്നറിയില്ല .കാരണം ഞാനും ഇറച്ചി കഴിക്കാറുണ്ട് .എന്നാലും.............................................കുറച്ചു വാക്കുകളില്‍ വലിയ ഒരു കാര്യമാണ് നീലത്താമര പറഞ്ഞത് .ഇനിയും ഇതുവഴി വരാം

    ReplyDelete
  49. ഗള്ഫു നാടുകളിലോ, മറ്റേതെങ്കിലും വിദേശ രാജ്യത്തോ വന്നു എയര്പോ ര്ട്ടി ല്‍ നിന്നും പുറത്തു കടന്നു തെരുവിലൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍, ഒരു കുഞ്ഞിനുണ്ടാവുന്ന കൌതുക കാഴ്ചകള്‍, കഥയുടെ തുടക്കത്തില്‍ അങ്ങിനെയേ കരുതിയുള്ളൂ.

    ഉത്സവവും അപ്പോള്‍ മനസ്സിലായില്ല. ആകാശത്തില്‍ കത്തി ഉയര്ന്നംപ്പോള്‍ ഇതെന്തെടാ എന്നുള്ള നിലയില്‍ വീണ്ടും വായിച്ചു അപ്പോള്‍ കുറെയേറെ കാര്യം പിടികിട്ടി.

    അറവുശാലയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിലെ അമ്മ ആടിനെയും, അതിന്റെ മകളെയുമാണ് കാഥികയുടെ ഉന്നമെന്ന്.

    ഇവിടെ ഉത്സവമെന്നു പറഞ്ഞത് ബക്രീദ് ആയിരിക്കാം. ഈദ്‌
    ആഘോഷിക്കാറുണ്ട്, സാധാരണ നിലയില്‍ 'ഉത്സവം" എന്ന പ്രയോഗം ഇസ്ലാമിക ആഘോഷങ്ങള്ക്ക്ധ നല്കാംറില്ല. ഉത്സവവും, കത്തിയുമൊക്കെ കൂട്ടിക്കുഴഞ്ഞപ്പോള്‍ വല്ലാത്തൊരു പന്തികെടുതോന്നി

    ഗോവധ നിരോധനം മുഖ്യ അജണ്ടയായ, ഒരു രാഷ്ട്രീയ പാര്ടിപക്കു
    നരവധം ഒരുപാപമാകുന്നില്ല. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ
    നരക്കുരുതികള്‍ നമുക്കൊരു കഥാബീജവുമാകുന്നില്ല.

    ജിദ്ദയില്‍ താമസിക്കുന്ന കഥാകാരി, ബാലികര്മ്ത്തിനുള്ള ആടുകളെ വാഹനത്തില്‍ കൊണ്ടുപോകുന്ന കാഴ്ചയില്‍ നിന്നുള്ള,വേദനയായിരിക്കാം ഈ കഥാ ബീജത്തിന്റെ ഉറവിടം.

    പ്രിയ സഹോദരി, ഈ പ്രപഞ്ചത്തിലെ എന്തും മനുഷ്യന് വേണ്ടിയാണ് ദൈവം സൃഷ്ടിച്ചത്. പ്രപഞ്ചം സൃഷ്ടിച്ചു, മനുഷ്യനു ജീവിക്കാനാവശ്യമായ, വായു, വെള്ളം, ഭക്ഷണം എല്ലാം ഒരുക്കിയ ശേഷമാണു മനുഷ്യനെ സൃഷ്ടിച്ചത്. മത്സ്യവും, മൃഗങ്ങളും,പറവകളും. മനുഷ്യന് ആഹരിക്കാന്‍ തക്കവണ്ണം പാകത്തില്‍, അതിനെ സൃഷ്ടിച്ചിരിക്കുന്നു.

    മൃഗങ്ങലെപോലെ വെള്ളത്തില്‍ വളരുന്ന മത്സ്യവും, ആകാശ ത്തിലെ പറവകളും ജീവനുള്ളതു തന്നെ. അതിനെ പിടിച്ചു തിന്നുന്നതില്‍ നമുക്കാര്ക്കും വേദനതോന്നുന്നില്ല. നമ്മുടെ വേദനകളും, ചിന്തകളും എല്ലാം തന്നെ സൌകര്യപൂര്വലമാണെന്നര്ത്ഥം .

    എന്റെ ഈ കുറിപ്പിനെ തെറ്റായി വ്യാഖ്യാനിക്കില്ല എങ്കില്‍
    പ്രിയ സഹോദരിയോട് ഒരുകാര്യം കൂടെ ഉണര്ത്താ ന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
    ........അടുത്ത കമെന്റ്റ്‌ കൂടെ വായിക്കു

    ReplyDelete
  50. അമേരിക്കന്‍ കാട്ടാളത്തം ഇറാക്കില്‍ നടത്തിയ ക്രൂരത. സ്വതന്ത്ര പരമാധികാരത്തോടെ ഭരണം നടക്കുന്ന ഒരു രാഷ്ട്രത്തില്‍ കയറി ആക്രമിച്ചു ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി, സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കി, ലക്ഷക്കണക്കിന് മനുഷ്യരെ അങ്ങവൈകല്യം വരുത്തി ഇനി ഒരു നൂറു തലമുറ അനുഭവിച്ചാലും തീരാത്ത ദുരിതം വിതച്ച കാട്ടാള സംസ്കാരത്തെക്കുറിച്ച് സഹോദരി ഒരു നിമിഷം ചിന്തിക്കു.
    തികച്ചും മനുഷ്യത്വ പരമായി.


    അതേപോലെ സ്വന്തം നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയും

    രാജ്യം പിടിച്ചടക്കി മനുഷ്യരെ കൊന്നൊടുക്കുകയും, സ്ത്രീകളെയും, കുഞ്ഞുങ്ങളെയും, പീഡിപ്പിച്ചു ജീവച്ചവമാക്കുകയും ചെയ്യുന്ന ആധുനിക സമൂഹത്തിലെ നരഭോജികളായ ഇസ്രായീല്‍-അമേരിക്ക കൂട്ടുകെട്ടിന്റെ കാടത്തവും , ഇങ്ങു നമ്മുടെ ഇന്ത്യയിലെ ഗുജറാത്തില്‍ നരേന്ദ്രമോഡി നടത്തിയ കൂട്ടകുരുതികളും, തീര്ച്ചതയായും ഒരു നിമിഷം ചിന്തിച്ചാല്‍ പ്രിയ സഹോദരിക്ക്
    ഒരുപാട് വേദനിക്കാനുണ്ടാകും. എഴുതാനുണ്ടാകും

    ഇവിടെ പ്രവാചകനായ ഇബ്രാഹിം നബിയുടെ(സ.) പ്രിയ പുത്രനെ അല്ലാഹുവിന്റെന ആത്ഞ്ഞ പ്രകാരം ( ഇതു അല്ലാഹുവിന്റെദ ഒരു പരീക്ഷണമായിരുന്നു) ബലി നടത്താന്‍ തുനിഞ്ഞപ്പോള്‍,വാല്സുല്യ പുത്രനെക്കാളും , അല്ലാഹു വിനോടുള്ള അചഞ്ചല വിശ്വാസവും, സ്നേഹവും പ്രകടമാക്കികൊണ്ട്,
    ഇബ്രാഹിം നബി (അ) മകനെ ബലി കഴിക്കാന്‍ ഒരുങ്ങുമ്പോള്‍, അല്ലാഹു അത് തടയുകയും,പകരം ഒരാടിനെ ബലിയറൂക്കുവാന്‍ അല്ലാഹുവിന്റെട ആത്ഞ്ഞ യുണ്ടാവുകയും ചെയ്തു, ആ ചരിത്ര സ്മരണക്ക് വേണ്ടിയാണ് ഹജ്ജ്‌ പെരുന്നാള്‍ ദിനത്തില്‍ ബലി കര്മംല നടത്തുന്നത്

    ബാലിമാംസം ദരിദ്ര നാടുകളിലെ പട്ടിണിപ്പാവങ്ങള്ക്ക് എത്തിച്ചു കൊടുക്കുന്നു.

    ക്ഷമിക്കുക, ഇത്രയൊക്കെ പറഞ്ഞതില്‍, അല്ലെങ്കില്‍ പറയേണ്ടി വന്നതില്‍

    ആകാംക്ഷ നില നിര്ത്തി്കൊണ്ട് അവസാനം വരെ വായിക്കാന്‍ പ്രേരിപ്പിക്കും വിധം കഥ പറച്ചിലിന്റെ ശൈലി വളരെ ഇഷ്ടപ്പെട്ടു.
    സ്വച്ചമായോഴുകുന ഒരു ചെറു നീര്ച്ചാറല് പോലെ വാകുകളും വാചകങ്ങളും കടുപ്പമില്ലാതെ, എഴുത്തില്‍ തികഞ്ഞ നിയന്ത്രണം പാലിച്ചു.
    വീണ്ടു മൊരിക്കല്‍ കൂടെ വായിച്ചാലേ ആശയം മനസ്സിലാകു. ഒരുപക്ഷെ അത് എന്റെി ബുദ്ധികേടാവാം.

    കൊച്ചു കഥയേക്കാള്‍ വലിയ കമെന്റ്റ്‌ ഇടെണ്ടിവന്നതില്‍ ക്ഷമിക്കുമല്ലോ.
    എഴുതുക, ഒരുപാട് എഴുതുക

    ആശംസകളോടെ
    ---- ഫാരിസ്‌ .

    ReplyDelete
  51. സുനില്‍ കൃഷ്ണന്‍... സന്ദര്‍ശനത്തിനും വസ്തുനിഷ്ഠമായ അഭിപ്രായത്തിനും നന്ദി.

    സിദ്ധീക്ക...

    അതേ, അതു മാത്രമേ ഞാനും പറഞ്ഞുള്ളൂ... സന്ദര്‍ശനത്തിന്‌ നന്ദി.

    തലയമ്പലത്ത്‌... വരവിന്‌ നന്ദി... അക്ഷരങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.

    സുലേഖ... സന്ദര്‍ശനത്തില്‍ സന്തോഷം...

    ReplyDelete
  52. ഫാരിസ്‌... സന്ദര്‍ശനത്തിനും വളരെ ദീര്‍ഘമായ അഭിപ്രായത്തിനും നന്ദി.

    മനുഷ്യന്റെ ദഹനവ്യവസ്ഥ തന്നെ സസ്യഭൂക്കിന്റേതാണെന്നാണ്‌ എന്റെ എളിയ അറിവ്‌. മനുഷ്യന്‌ ജീവിക്കാന്‍ മത്സ്യമാംസാദികള്‍ ആഹാരമാക്കേണ്ടത്‌ അത്യന്താപേക്ഷിതമാണെന്ന് എനിക്ക്‌ തോന്നുന്നില്ല.

    എന്തിന്റെ പേരിലായാലും മനുഷ്യന്റെയോ മറ്റ്‌ ജീവജാലങ്ങളുടെയോ ജീവനെടുക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. തിരിച്ചു നല്‍കാന്‍ കഴിയാത്ത ജീവന്‍ എടുക്കുവാന്‍ നമുക്ക്‌ അധികാരമുണ്ടോ...?

    ഒരു മതത്തിന്റെയും മേലങ്കി അണിയാന്‍ എനിക്ക്‌ താല്‍പ്പര്യം ഇല്ലെന്ന് എന്റെ പഴയ പോസ്റ്റുകള്‍ വായിച്ചാല്‍ താങ്കള്‍ക്ക്‌ മനസ്സിലാകും...

    ReplyDelete
  53. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ബീഫും മട്ടനുമൊക്കെ കഴിക്കുമായിരുന്നു പക്ഷേ ഒരു ദിവസം ഒരു അറവുശാലകാണാനായത് മുതല്‍ ഇങ്ങോട്ട് പിന്നെ ഇതൊന്നും കഴിച്ചിട്ടില്ല. മനുഷ്യന് ഭക്ഷിക്കാന്‍ വേണ്ടിയാണ് ഇവയെ ഒക്കെ സൃഷ്ടിച്ചത് എന്ന് വിശ്വസിക്കാന്‍ വയ്യ. അങ്ങിനെയെങ്കില്‍ എല്ലാ ജീവികളും ജീവിക്കുന്നത് മനുഷ്യന് വേണ്ടി ആകണ്ടേ... പിന്നെ കഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ആകാം അതിന് പ്രത്യേക ന്യായീകരണങ്ങള്‍ നിരത്തേണ്ട ആവശ്യമില്ല ജാതിയുടേയൊ മതത്തിന്റേയോ കൂട്ടും ആവശ്യമില്ല.

    ReplyDelete
  54. ഇവിടെ ആദ്യായിട്ടാ.........കൊച്ചു കഥ, നല്ല കഥ.........വിനുവേട്ടനോടു അന്വേഷണം പറയൂ.....ഒരു അടാട്ട് താമസിക്കാത്ത അടാട്ട് വാസി (ദാരിദ്ര്യവാസി എന്ന ശൈലിയിൽ)

    ReplyDelete
  55. ഫാരിസിന്റെ കമന്റ്‌സ്‌ വായിച്ചു. ഒരു കാര്യം തന്നെ എങ്ങിനെയൊക്കെ വ്യാഖ്യാനിയ്ക്കാം അല്ലേ?

    അങ്ങിനെ നീലത്താമര മോഡിയുടെ ആളായി.

    പക്ഷേ ഫാരിസിനോട്‌ എനിയ്ക്ക്‌ അധികം വിയോജിപ്പൊന്നുമില്ല.

    ഈ ലോകത്തിലെ പല ഭാഗത്തും ഒരുപാട്‌ മനുഷ്യജീവിതങ്ങള്‍ പലകാരണങ്ങളുടെ പേരില്‍ ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ തീവ്രവാദികളായി ചിത്രീകരിയ്ക്കപ്പെടുമ്പോള്‍ നാം കാര്യമായി ഒന്നും പ്രതികരിയ്ക്കാറില്ല.

    മാത്രമല്ല പലപ്പോഴും അതൊക്കെ സുരക്ഷയുടെ ഭാഗമായി വാഴ്ത്തുകയും ചെയ്യുന്നു.

    അവയ്ക്കൊക്കെ നേതൃത്വം നല്‍കുന്ന രാജ്യങ്ങളുടെ ഭരണാധികാരികള്‍ നമ്മളില്‍ പലര്‍ക്കും കാണപ്പെട്ട ദൈവങ്ങള്‍ പോലും ആകുന്നു... സ്വീകരണം നല്‍കുന്നു.. ആദരിയ്ക്കുന്നു... ആരാധിയ്ക്കുന്നു.

    ഈ ബലി പെരുന്നാള്‍ എന്നു പറഞ്ഞാല്‍ എനിയ്ക്ക്‌ സദാം ഹുസൈന്റെ ഓര്‍മ്മ ദിനമാണ്‌...

    ഒരു ഡിസംബര്‍ 30...

    അനേകായിരം ആടുകള്‍ക്കൊപ്പം അതേ ദിവസം ബലികൊടുക്കപ്പെട്ട ആ മനുഷ്യന്റെ മുഖം ഇന്നും മനസ്സില്‍ നിന്നും മായുന്നില്ല.

    ടി.വി യില്‍ ഒരു ഫ്ലാഷ്‌ ന്യൂസും തുടര്‍ന്നുള്ള ദൃശ്യങ്ങളും ആദ്യമായി എന്നെ പൊട്ടിക്കരയിച്ചു.

    അന്ന്‌ ഈ നീലത്താമരയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടാകുമോ ആവോ??..

    ഈ കാലഘട്ടത്തില്‍ നമ്മളില്‍ പലര്‍ക്കും മനുഷ്യരേക്കാള്‍ മൃഗങ്ങളോട്‌ കരുണ തോന്നുന്നു. കാത്തു രക്ഷിയ്ക്കാന്‍ മുറവിളി കൂട്ടുന്നു...

    ഒരു പക്ഷേ നമ്മളിലൊക്കെ വളര്‍ന്നു വരുന്ന മൃഗീയഭാവത്തിന്റെ ലക്ഷണമാകാം അത്‌.

    അല്ലെങ്കില്‍ എന്റോസള്‍ഫാന്‍ ബാധിച്ച മനുഷ്യരെകുറിച്ച്‌ പറയാന്‍ എന്തേ നീലത്താമര ശ്രമിച്ചില്ല...?

    മരുഭൂമിയില്‍ ആടുകള്‍ക്കു പുറകെ അലയുന്ന ആട്ടിടയന്മാരുടെ കണ്ണുനീര്‍ കാണാതെ പോയി...?

    ReplyDelete
  56. സി.പി.നൗഷാദ്‌... ആദ്യം ഇതിനൊരു തീരുമാനമുണ്ടാകട്ടെ നൗഷാദ്‌...

    പാക്കരന്‍... ഈ സത്യം ആരും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലല്ലോ... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    കുറുമാന്‍ജി... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. വിനുവേട്ടന്‍ അന്വേഷണം സ്വീകരിച്ചിരിക്കുന്നുവെന്ന് പറയാന്‍ പറഞ്ഞെന്ന് പറയാന്‍ പറഞ്ഞു.

    ഉപാസന... സന്ദര്‍ശനത്തിന്‌ നന്ദി.

    കൊല്ലേരി തറവാടി... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി... മറുപടി മറ്റൊരു പോസ്റ്റായി ഇടുന്നുണ്ട്‌...

    ReplyDelete
  57. കൌതുകത്തില്‍ തുടങ്ങി ...ജിജ്ഞാസയില്‍ നടന്നു ...കണ്ണീരില്‍ അവസാനിച്ച കഥ
    നന്നായി പറഞ്ഞു

    ReplyDelete
  58. nalla katha.......athilupary nalla family!!

    ReplyDelete
  59. ഇതെഴുതി 10 വർഷത്തിനു ശേഷമാണ് ഞാൻ കാണുന്നത്. ഇനിയെങ്കിലും കമന്റിയില്ലെങ്കിൽ എനിക്ക് തന്നെ നാണക്കേടാകും.

    കുഞ്ഞാടിന്റെ നൊമ്പരം നമ്മൾക്കാണല്ലോ കൊണ്ടത്. കുഞ്ഞാടിനതറിയില്ല. തളളാടിന്റെ വിധി മാറ്റാനാവില്ല. സിംഹം മാനിനെ വേട്ടയാടിപ്പിടിച്ച് കൊന്നു തിന്നുമ്പോൾ നമ്മൾക്ക് എന്തു വിഷമമാണത് കണ്ടിരിക്കാൻ. പക്ഷേ, പ്രകൃതിയിൽ ഓരോ സൃഷ്ടിയും പരസ്പര പൂരകങ്ങളായാണ് ജീവിക്കുക.
    സ്വാതന്ത്രൃത്തിനായി പൊരുതുന്ന പാലസ്തീനികളെ തീവ്രവാദികളെന്ന് അമേരിക്കയും ഇസ്രായേലും പറയുമ്പോൾ സ്വാതന്ത്ര്യപോരാളികളെന്ന് അറബികളും വിളിക്കുന്നു. അപ്പോൾ എല്ലാം നമ്മുടെ കാഴ്ച്ചപ്പാടിലാണ് നല്ലതും ചീത്തയും ഉരുത്തിരിയുന്നത്...

    നല്ല കഥ. ആശംസകൾ ....

    ReplyDelete
  60. വായനക്കാരന് വായനാസുഖവും അതോടൊപ്പം മനസ്സിൽ നൊമ്പരവും സൃഷ്ടിക്കുന്ന നല്ലൊരു രചന.
    ആശംസകൾ

    ReplyDelete

നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു?