Monday, January 17, 2011

ഇനിയെങ്കിലും

സിനിമാക്കഥകളെ പോലും അതിശയിപ്പിക്കുന്ന സംഭവങ്ങളാണ്‌ കുറച്ച്‌ ദിവസങ്ങളായി നമ്മുടെ രാജ്യത്ത്‌ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. ഇവിടെ പക്ഷേ, നായകന്മാര്‍ വില്ലന്മാരായും വില്ലന്മാര്‍ നായകന്മാരായും മാറുന്ന ദൃശ്യങ്ങളാണ്‌ നമുക്ക്‌ മുന്നില്‍ നടമാടുന്നത്‌. എന്നാല്‍ യഥാര്‍ത്ഥ നയകന്‍ മനുഷ്യമനസ്സുകളില്‍ ഇനിയും വറ്റാത്ത മനുഷ്യസ്നേഹമെന്ന വികാരവും.

കുറ്റവാളിയായി ആരോപിക്കപ്പെട്ട കലിം എന്ന യുവാവിന്റെ നല്ല മനസ്സാണ്‌ ഭാരതത്തെ ലോകത്തിന്‌ മുന്നില്‍ നാണം കെടുത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ യാഥാര്‍ത്ഥ്യം തുറന്ന് കാട്ടിയത്‌.

ആരെ ലക്ഷ്യം വച്ചാണോ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌, അവര്‍ തന്നെ വേണ്ടിവന്നു ഒരു ഭീകരവാദിയുടെ മനം മാറ്റാനും സത്യം തുറന്ന് പറയിക്കാനും.

എന്തിനായിരുന്നു ഇതെന്ന് അസിമാനന്ദയെ പോലെ മറ്റ്‌ തീവ്രവാദികള്‍ക്കും ബോധോദയമുണ്ടായിരുന്നുവെങ്കില്‍!

ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇരയാകേണ്ടി വന്ന ആയിരങ്ങളുടെ ബന്ധുജനങ്ങള്‍ക്ക്‌ സത്യാവസ്ഥ പുറത്ത്‌ വന്നതില്‍ അല്‍പ്പമെങ്കിലും ആശ്വാസം തോന്നുന്നുണ്ടാകാം.

മനുഷ്യരുടെ നന്മയെ കരുതി ഇനിയെങ്കിലും മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരിലുള്ള നരനായാട്ട്‌ അവസാനിച്ചിരുന്നെങ്കില്‍!

യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ കഴിയുന്ന ഒരു സമൂഹം ഉണ്ടായാല്‍ മാത്രമേ അങ്ങനെയൊരു പ്രത്യാശക്ക്‌ വകയുള്ളൂ.

ഗാസ്സയിലെ ഇസ്രയേലി കുടിയേറ്റ പ്രദേശത്തെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ചില ഇസ്രയേലി അദ്ധ്യാപകര്‍ വൈമനസ്യം കാട്ടിയതായി വാര്‍ത്ത കണ്ടു. ഇസ്രയേലിന്റെ അധിനിവേശത്തോടുള്ള എതിര്‍പ്പാണ്‌ അവരുടെ തീരുമാനത്തിന്‌ കാരണമത്രേ. തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത തന്നെ.

സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ ഏത്‌ ഭീകര പ്രവര്‍ത്തനത്തെയും എന്തിന്‌, യുദ്ധത്തെപ്പോലും ചെറുക്കാന്‍ കഴിയും. ഈ ഭൂമിയുടെ അവസാന അവകാശികള്‍ നാമല്ല എന്ന സത്യം മനസ്സിലാക്കുന്ന വേളയിലെങ്കിലും മനുഷ്യര്‍ ഒത്തൊരുമയോടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

ഒരേ ഭൂമിയും ആകാശവും പങ്ക്‌ വയ്ക്കുന്നവര്‍ സങ്കല്‍പ്പങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ പരസ്പരം പടവെട്ടാതിരുന്നെങ്കില്‍ എന്നാശിക്കുന്നു.

ജനനം കൊണ്ടല്ല, കര്‍മ്മം കൊണ്ടായിരിക്കണം മനുഷ്യരില്‍ വേര്‍തിരിവുണ്ടാകാന്‍... നന്മയും തിന്മയും കണ്ടെത്താന്‍...

നല്ലൊരു നാളെയ്ക്കായി നമുക്ക്‌ പ്രത്യാശിക്കാം...

36 comments:

 1. ഞാന്‍ ഉദ്ഘാടനം ചെയ്തു

  ReplyDelete
 2. ഇത്ര ലഘുവായി പറഞ്ഞു പോകേണ്ട ഒരു ചെറിയ വിഷയമല്ല ഭീകരവാദവും മത മൌലിക വാദവും ..എല്ലാ തീവ്ര ആശയങ്ങളുടെയും പിന്നില്‍ അസംതൃപ്തരായ ഒരു സമൂഹത്തെ ക്കാണാന്‍ കഴിയും .അവര്‍ അനുഭവിക്കുന്ന വേദനയും അവഗണയും നിരാശയും ഒക്കെയാണ് ഭാവിയില്‍ വലിയ പൊട്ടിത്തെറികളും മറ്റും ആയി പരിണമിക്കുന്നത് ..ഇത് നിലവിലെ രാഷ്ട്രീയ പശ്ചാത്തലവുമായി താരതമ്യ പ്പെടുത്തി സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമായി വളച്ചൊടിക്കാന്‍ വ്യഗ്രത കൊള്ളുന്ന ആര്‍ത്തി പിടിച്ച മറ്റൊരു വിഭാഗം കൂടി പരിശ്രമിക്കുമ്പോള്‍ സ്ഥിതി ഭീകരമാകുന്നു ..മനുഷ്യര്‍ കൂട്ടമായി ഇതിനെതിരെ മുന്നിട്ടിറങ്ങി എങ്കില്‍ മാത്രമേ പരിഹാര വഴികള്‍
  തുറക്കപ്പെടൂ...ബ്ലോഗിലൂടെ ഇത്തരം ചിന്തകള്‍ പങ്കു വച്ചതിനു നന്ദി ..:)

  ReplyDelete
 3. ‘മനുഷ്യരുടെ നന്മയെ കരുതി ഇനിയെങ്കിലും മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരിലുള്ള നരനായാട്ട്‌ അവസാനിച്ചിരുന്നെങ്കില്‍!‘

  ആശയം നല്ലത് തന്നെ...

  പക്ഷേ

  നാനാതരത്തിലുള്ള പ്രലോഭനങ്ങളൂം,ചില പ്രത്യേകതരത്തിലുള്ള അടീച്ചമർത്തലുകളുമാണ് ഭീകരവാദികൾക്ക് ജന്മം കൊടൂക്കുന്ന ബീജങ്ങൾ...
  ഈ ബീജാവാഹകറായി രാജ്യങ്ങളും,മതങ്ങളും,രാഷ്ട്രീയവും മുന്നിട്ടിറങ്ങുമ്പോൾ, അവിടെയുള്ള പാവം ജനതക്ക് ഇവർക്ക് വേണ്ടി മരിക്കാനും,ത്യജിക്കാനും നിന്നുകൊടൂക്കുവാൻ മാത്രമേ സാധിക്കുകയുള്ളൂ...

  ReplyDelete
 4. “ഒരേ ഭൂമിയും ആകാശവും പങ്ക്‌ വയ്ക്കുന്നവര്‍ സങ്കല്‍പ്പങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ പരസ്പരം പടവെട്ടാതിരുന്നെങ്കില്‍ എന്നാശിക്കുന്നു...“

  ആമേന്‍!

  ReplyDelete
 5. സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ ഏത്‌ ഭീകര പ്രവര്‍ത്തനത്തെയും എന്തിന്‌, യുദ്ധത്തെപ്പോലും ചെറുക്കാന്‍ കഴിയും. ഈ ഭൂമിയുടെ അവസാന അവകാശികള്‍ നാമല്ല എന്ന സത്യം മനസ്സിലാക്കുന്ന വേളയിലെങ്കിലും മനുഷ്യര്‍ ഒത്തൊരുമയോടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

  ഒരേ ഭൂമിയും ആകാശവും പങ്ക്‌ വയ്ക്കുന്നവര്‍ സങ്കല്‍പ്പങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ പരസ്പരം പടവെട്ടാതിരുന്നെങ്കില്‍ എന്നാശിക്കുന്നു

  അതെ ,,നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം..

  ReplyDelete
 6. ജനനം കൊണ്ടല്ല, കര്‍മ്മം കൊണ്ടായിരിക്കണം മനുഷ്യരില്‍ വേര്‍തിരിവുണ്ടാകാന്‍... നന്മയും തിന്മയും കണ്ടെത്താന്‍...

  നല്ലൊരു നാളെയ്ക്കായി നമുക്ക്‌ പ്രത്യാശിക്കാം...

  ReplyDelete
 7. എത്ര ഗഹന്മായ വിഷയമായാലും അതിന്റെ ആഴങ്ങിലേയ്ക്കിറങ്ങിച്ചെല്ലാതെ ഉപരിതലത്തിൽ മാത്രം സ്പർശിച്ച്‌ ഏറ്റവും കുറവു വാക്കുകളിൽ എഴുതിയവസാനിപ്പിക്കാനുള്ള നീലത്താമരയുടെ ശ്രമം ഒരുപക്ഷെ ഒരു വീട്ടമ്മയുടെ പരിമിതി മൂലമായിരിക്കാം…..എന്തായാലും എല്ലാം നിരീക്ഷിക്കുന്നുണ്ടല്ലോ, പ്രതികരിക്കുന്നുണ്ടല്ലോ... അതുതന്നെ വലിയ കാര്യം…..

  ഭീകരവാദത്തേക്കാൾ ഭാരതത്തെ ഗ്രസ്സിച്ചിരിക്കുന്ന മഹാവിപത്തായ അഴിമതിയെക്കുറിച്ചു എന്തെ ഇതുവരെ ഒന്നും മിണ്ടിയില്ല?

  എന്തെങ്കിലും സ്ഥാപിതതാല്പര്യം….? .അല്ലെങ്കിൽ സത്യം വിളിച്ചുപറഞ്ഞ്‌ ഏതെങ്കിലുമൊരു വിഭാഗത്തെ പിണക്കുന്നതെന്തിന്‌ എന്ന ചിന്ത…….?

  എഴുതണം …..ആരേയും ഭയക്കാതെ ന്യായമാണെന്ന് തോന്നുന്നതൊന്നും തമസ്ക്കരിക്കാതെ തുറന്നെഴുതണം… ആശംസകൾ…...

  ReplyDelete
 8. നല്ലൊരു നാളെയ്ക്കായി നമുക്ക്‌ പ്രത്യാശിക്കാം...

  ReplyDelete
 9. http://leelamchandran.blogspot.com/

  നീലത്താമര....ഇതിലെ ഒന്ന് പോയി നോക്കു...ഈ ലേഖനത്തിന്റെ ആശയം "എന്റെ സ്വപ്നം" പങ്കു വയ്ക്കുന്നു.

  ReplyDelete
 10. ജനനം കൊണ്ടല്ല, കര്‍മ്മം കൊണ്ടായിരിക്കണം മനുഷ്യരില്‍ വേര്‍തിരിവുണ്ടാകാന്‍... നന്മയും തിന്മയും കണ്ടെത്താന്‍...

  ഇതൊക്കെ വെറും ഭമ്മ്ഗി വാക്കുകളാണ്..ഇന്ത്യയ്യിൽ തീവ്രവാദം വാളരുന്നൂണ്ടെങ്കീൽ അത് യഥാ രാ‍ാജ്യാത്ത്ന്റെ ഡീപ്ലോമസിയുടെ പരാജയമാ...

  ReplyDelete
 11. നല്ലൊരു നാളെയ്ക്കായി നമുക്ക്‌ പ്രത്യാശിക്കാം...

  ReplyDelete
 12. അതെ.. നല്ലൊരു നാളേക്കായ് നമുക്ക് പ്രത്യാശിക്കാം

  ReplyDelete
 13. നല്ലൊരു നാളെക്കായി നാം പ്രത്യാശിക്കുകയല്ല വേണ്ടത്, മറിച്ച് നമ്മുക്ക് ഒറ്റക്കെട്ടായി , ഒരേ മനസോടെ അതിനായി പരിശ്രമിക്കാം!

  ReplyDelete
 14. വന്യമായി വളർന്നു കഴിഞ്ഞ വ്യത്യസ്ത മുഖങ്ങളാണ് ഭീകര വാദത്തിന്റേത്.
  വലിയ പഠനം ആവശ്യമുള്ള വിഷയം. കൂടുതൽ പ്രൌഢമായ ഒരു ലേഖനം നീലത്താമര എഴുതണം, പ്രത്യേകിച്ച് മനുഷ്യ സ്നേഹവും ആർദ്രതയുമുള്ള ഒരു മനസ്സ് കൈവശമുള്ളപ്പോൾ.
  എല്ലാ ആശംസകളും........

  ReplyDelete
 15. എഴുത്തിന്റെ ആഴകുറവു വിഷയത്തിന്റെ ആഴം ഒട്ടും കുറക്കുന്നില്ല..
  മറ്റുള്ളവര്‍ ഇതൊക്കെ ഒന്ന് സ്പര്‍ശിക്കാതെ എങ്കിലും പോകാതിരുന്നാല്‍ പിന്നെ എന്താണ് നാം ചെയ്യേണ്ടത്. .ആവും വിധം പ്രതികരിക്കുക..അത്
  ചെയ്തിട്ടുണ്ട് നീലത്താമര...ആശംസകള്‍..

  ReplyDelete
 16. എഴുത്തിന്‍റ വ്യാപ്തി കുറഞ്ഞു പോയി..ആദ്യമായതു കൊണ്ടാകാം .എഴുതുവാനുള്ള കഴിവുണ്ട് എന്നു മനസ്സിലായി. ഒട്ടും പുറകോട്ടു പോകേണ്ട. മുന്നോട്ടു തന്നെ പോരുക.
  പിന്നെ വിഷയം..നീതി ന്യായ കോടതി പോലും ഇങ്ങനെ..എവിടെയാണു
  ജനാധിപത്യം??

  ReplyDelete
 17. തീര്‍ച്ചയായും സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ തോല്പ്പിക്കാനാവാത്തതായി ഒന്നുമില്ല.
  തീവ്രവാദ ഉന്മൂലനവും നമ്മുടെ കയ്യിലല്ല എന്ന് കരുതി കൈ കെട്ടിയിരിക്കാതിരിക്കുക എന്ന സന്ദേശം ഉള്‍കൊള്ളുന്ന എഴുത്ത്.

  ReplyDelete
 18. നല്ലൊരു നാളെയ്ക്കായി നമുക്ക്‌ കാത്തിരിക്കാം...

  ReplyDelete
 19. രമേശ്‌ : തീര്‍ച്ചയായും ലഘുവായി പറഞ്ഞ്‌ പോകേണ്ട വിഷയമല്ല മനുഷ്യരാശിക്ക്‌ തന്നെ ശാപമായ ഭീകരവാദം. പക്ഷേ, ഇതിന്‌ മുന്നേ ഒന്ന് രണ്ട്‌ തവണ ഇതേ വിഷയം എഴുതിയതുകൊണ്ട്‌ വിശദമായി പ്രതിപാദിച്ചില്ലെന്നേയുള്ളൂ. വര്‍ഷങ്ങളോളം അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വന്നിട്ടും ജനം ഒരുമിച്ചതിന്റെ ഉത്തമോദാഹരണമല്ലേ ടുണീഷ്യ? ഉദ്ഘാടനത്തിനും അഭിപ്രായത്തിനും നന്ദി.

  മുരളി : ജനത പാവമാകുന്നത്‌ കൊണ്ടാണ്‌ എല്ലാം സഹിക്കേണ്ടി വരുന്നത്‌. സഹിച്ച്‌ സഹിച്ച്‌ ഒരിക്കല്‍ പൊട്ടിത്തെറിക്കുന്നു. അപ്പോള്‍ സിംഹാസനങ്ങളും കോട്ടകൊത്തളങ്ങളും തകര്‍ന്നടിയും. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 20. ജിമ്മി : സ്തോത്രം സ്തോത്രം ... സന്ദര്‍ശനത്തിന്‌ നന്ദി.

  പ്രാവാസിനി : അതേ, നല്ലൊരു നാളേയ്ക്കായി പ്രത്യാശിക്കാം. സന്ദര്‍ശനത്തിന്‌ നന്ദി.

  റിയാസ്‌ : അതേ, കര്‍മ്മം കൊണ്ടായിരിക്കണം മനുഷ്യരില്‍ വേര്‍തിരിവുകളുണ്ടാകാന്‍. സന്ദര്‍ശനത്തിന്‌ നന്ദി.

  ReplyDelete
 21. കൊല്ലേരി : ഇതേ വിഷയത്തെക്കുറിച്ച്‌ മുമ്പ്‌ ഒന്നുരണ്ട്‌ തവണ എഴുതിയതുകൊണ്ട്‌ ഇപ്പോള്‍ ചുരുക്കി എഴുതിയെന്നേ ഉള്ളൂ.

  ഞങ്ങള്‍ വീട്ടമ്മമാര്‍ക്ക്‌ വിലക്കയറ്റത്തെക്കുറിച്ച്‌ മാത്രമല്ല, പ്രീയപ്പെട്ടവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും ആധി ഉണ്ട്‌.

  ഒരു കാര്യത്തെക്കുറിച്ച്‌ എഴുതുമ്പോള്‍ മറ്റുള്ളവയെക്കുറിച്ച്‌ മറന്നുപോയോ എന്ന് ചോദിക്കുന്നതിലെ സാംഗത്യമില്ലായ്മയെക്കുറിച്ച്‌ എന്ത്‌ പറയാന്‍ ... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  വാഴക്കോടന്‍ : നന്ദി...

  ലീല എം ചന്ദ്രന്‍ : നന്ദി...

  ReplyDelete
 22. പോണി ബോയ്‌ : വെറുതെ ഭംഗിവാക്കുകള്‍ പറഞ്ഞ്‌ പോകുന്നതുകൊണ്ട്‌ എന്ത്‌ നേട്ടം? നന്നായി ചിന്തിക്കാന്‍ ശ്രമിച്ചാല്‍ പലതിന്റെയും പൊള്ളത്തരങ്ങള്‍ വെളിവാകും. ഒന്ന് ശ്രമിച്ചുകൂടേ?

  ഡോക്ടര്‍ തിരൂര്‍ , പാലക്കുഴി , ലക്ഷ്മി : സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  കുഞ്ഞൂസ്‌ : അങ്ങനെ തന്നെയല്ലേ വേണ്ടത്‌? സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 23. എച്ച്‌മു കുട്ടി : ആവര്‍ത്തന വിരസതയുണ്ടാകുമെന്ന് വിചാരിച്ചാണ്‌ ഇപ്രാവശ്യം ചുരുക്കി എഴുതിയത്‌.

  ഭീകരവാദം നിസ്സാര കാര്യമല്ലെന്ന് അറിയാം. ഒരു ചെറിയ ചിന്ത ഓരോ മനസ്സിലും ഉണ്ടായാല്‍, അത്‌ നല്ല വഴിക്കാണെങ്കില്‍, അത്‌ മതി നല്ലൊരു നാളേക്കായി.

  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  എന്റെ ലോകം : എഴുത്ത്‌ നീണ്ടുപോയാല്‍ വായിക്കാന്‍ താല്‍പ്പര്യമുണ്ടാകില്ലെന്ന അഭിപ്രായം മുന്നില്‍ കണ്ടാണ്‌ ചുരുക്കി എഴുതിയത്‌. പിന്നെ ഇതേ വിഷയം മുമ്പും എഴുതിയിട്ടുണ്ട്‌ ഒന്ന് രണ്ട്‌ പ്രാവശ്യം. നല്ല പ്രതികരണത്തിനും സന്ദര്‍ശനത്തിനും നന്ദി.

  ReplyDelete
 24. കുസുമം : ശരിയാണ്‌, ഇപ്പോള്‍ പലരും ഒരേ അഭിപ്രായം പറഞ്ഞപ്പോള്‍ കുറച്ചു കൂടെ വിശദമായി എഴുതാമായിരുന്നു എന്ന് തോന്നുന്നു. തീര്‍ച്ചയായും ഇനി ശ്രമിക്കാം.

  ജനാധിപത്യം നമ്മള്‍ ജനങ്ങളുടെ മനസ്സിലാണ്‌ ആദ്യം ഉറച്ച്‌ കിട്ടേണ്ടാത്‌. ഒരുമിച്ച്‌ നിന്നാല്‍ ലോകഗതിയെ തന്നെ മാറ്റും ജനശക്തി.

  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  സുകന്യ : തീര്‍ച്ചയായും, നാം ഒറ്റക്കെട്ടായി നിന്നല്‍ നമ്മുടെ മനസ്സിലെ വേര്‍തിരിവുകള്‍ മാറ്റിവച്ച്‌ ഒരു നല്ല നാളേക്കായി പ്രയത്നിക്കാം.

  ജിഷാദ്‌ , ജുവൈരിയ : നന്ദി...

  ReplyDelete
 25. teevravadam valarthunnathil madyamangalum nalla pank vahikunnund.vaarthkal highlit cheyt kanumpol ethu teevravadikkum athu prachodanamakum.teevravadathinu mathamo jathiyo illa.akrama vasanayullavarude oru kootam.nalla post.annarakannanum thannalayath

  ReplyDelete
 26. നല്ല നാളുകള്‍ക്കായി പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം..

  ആശംസകള്‍!!

  ReplyDelete
 27. @@
  നല്ലൊരു നാളെ ഇല്ലെങ്കിലും മറ്റെന്നാള്‍ ഉണ്ടാകട്ടെ!

  ('നാളെ' 'നാളെ' എന്ന് കേള്‍ക്കാന്‍ തുടങ്ങീട്ടു കാലംകുറച്ചായി. അതോണ്ടാ)

  **

  ReplyDelete
 28. രമേശ് പറഞ്ഞ പോലെ ഇതത്ര ലഘുവായ് പറഞ്ഞുപോകേണ്ട വിഷയമല്ല. ലഘുവായ് പറഞ്ഞാൽ പോലും വിവാദമാവുകയും ചെയ്യും.അന്യമതസ്ഥന്റെ ചോരയാണ് എന്റെ ദൈവത്തിന് ഏറ്റവും പ്രിയപാനീയം എന്നത് മാറി. അന്യന്റെ വാക്കുകൾ സംഗീതമായി കേൾക്കാൻ കഴിയുന്ന ഒരു കാലത്തിലേക്കാണ് പരിണമിക്കേണ്ടത്. പ്രപഞ്ചത്തിന്റെ വൈവിദ്ധ്യത്തെ തിരിച്ചറിഞ്ഞ് അതിന്റെ അത്ഭുതത്തിൽ ആഹ്ലാദിക്കാനുള്ളതിനു പകരം മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ തമ്മിൽ തല്ലുകയും കൊല്ലുകയും ചെയ്യുന്ന എല്ലാവനോടും എനിക്ക് പുച്ഛമാണ്.

  ReplyDelete
 29. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

  ReplyDelete
 30. nalla nalukalkkayi pratheekshayode kaathirikkam....

  ReplyDelete
 31. എല്ലാവരും പറഞ്ഞപോലെ നല്ല ഒരു നാളെക്കായി പ്രത്യാശിക്കാം. ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

  ReplyDelete
 32. ശുഭസൂചകമായ പ്രതീക്ഷയും ഞാൻ കാണുന്നില്ല.
  എല്ലാവരും ഇല്ല എന്നുപറയുമെങ്കിലും ഭൂരിപക്ഷവും tuned ആയികഴിഞ്ഞു.എന്നാലും നമുക്ക് ശുഭകാംക്ഷിയാവാം

  ReplyDelete
 33. തിവ്രവാദം പതിന്മടങ്ങ് വർദ്ധിച്ചതല്ലാതെ ഒരു കുറവുമില്ല. മുൻപ് ചിലർ നടത്തിയിരുന്നത് ഇന്ന് രാഷ്ട്രങ്ങൾ തന്നെ ഏറ്റെടുത്തിരിക്കുന്നു....!!

  ReplyDelete
 34. തിവ്രവാദം പതിന്മടങ്ങ് വർദ്ധിച്ചതല്ലാതെ ഒരു കുറവുമില്ല. മുൻപ് ചിലർ നടത്തിയിരുന്നത് ഇന്ന് രാഷ്ട്രങ്ങൾ തന്നെ ഏറ്റെടുത്തിരിക്കുന്നു....!!

  ReplyDelete

നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു?